Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊച്ചിയിലെ ലോക സീനിയർ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിന് ഓസ്ട്രേലിയയിൽ നിന്ന് മലയാളിയും

എബി പൊയ്ക്കാട്ടിൽ
prathapan

മെൽബൺ ∙ കൊച്ചിയിൽ നടക്കുന്ന ലോക സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയിൽ നിന്ന് മലയാളിയായ പ്രതാപൻ നായർ ഉൾപ്പെടെ മൂന്നു പേർ പങ്കെടുക്കുന്നു. മലയാള മനോരമയുടെ മുഖ്യപങ്കാളിത്തതോടെ ബാഡ്മിന്റൻ വേൾഡ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ ആദ്യമായിട്ടാണ് നടക്കുന്നത്. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ 35 വയസ്സിനു മുകളിലുള്ള വെറ്ററൻ താരങ്ങളാണ് മത്സരിക്കുന്നത്. 75 വയസ്സ് വരെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. കണ്ണൂർ സ്വദേശിയായ പ്രതാപൻ നായർ കഴിഞ്ഞ പത്ത് വർഷമായി മെൽബണിൽ ആണ് താമസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.