Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിങ്ങ് ഓസ്ട്രേലിയ വിത് ജെറി അമല്‍ദേവ്; സംഗീത നിശയ്ക്കായി മെല്‍ബണ്‍ ഒരുങ്ങി

എബി പൊയ്ക്കാട്ടില്‍
SingWithJerryAmaldev 1

മെൽബൺ∙  മെല്‍ബണില്‍ അരങ്ങേറുന്ന "സിങ്ങ്, ഓസ്ട്രേലിയ വിത് ജെറി അമല്‍ദേവ്" സംഗീത നിശയുടെ ടിക്കറ്റ് വില്‍പ്പന സംഘാടകരായ മെല്‍ബണ്‍ സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ സെപ്തംബര്‍ 17ന് കുർബാനയ്ക്ക് ശേഷം ഉത്ഘാടനം ചെയ്തു. ഈ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ധനശേഖരണാര്‍ത്ഥമാണ് പരിപാടി അവതരിപ്പിക്കുന്നത്.

നവംബര്‍ 5ന് തീയതി വൈകിട്ട് 4 മണി മുതല്‍ മെല്‍ബണിലെ കിംഗ്‌സ്ടന്‍ ഹാളില്‍ വെച്ചാണ് സംഗീതവിരുന്ന് അരങ്ങേറുന്നത്. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച പ്രതിഭാധനനായ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് 15ല്‍ പരം കലാപ്രതിഭകള്‍ക്കൊപ്പമാണ് പരിപാടി അവതരിപ്പിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ആക്ഷന്‍ ഹീറോ ബിജു വരെയുള്ള 20ല്‍ പരം മലയാള ചലച്ചിത്ര ഗാനങ്ങളും ഹിന്ദി, ഇംഗ്ലീഷ്, ഹിബ്രു എന്നി ഭാഷകളിലുള്ള വൈവിധ്യമാര്‍ന്ന ഗാനങ്ങളും അവതരിപ്പിക്കും.

പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന അതിവേഗം പുരോഗമിക്കുന്നു. ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക–റവ. ഫാ. എൽദോ – 0469 660 919, സജി– 0455 444 402 ബിജു– 0433 559 259 Aby – 0433 214 902 എൽദോ– 0467 215 471

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.