Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യാക്കോബായ ഇടവകകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത വിബിഎസ് സംഘടിപ്പിച്ചു

Jacobite-Melbourne-3

മെല്‍ബണ്‍∙  മെല്‍ബണിലെ യാക്കോബായ ഇടവകകളായ സെന്‍റ്. തോമസ്‌, സെന്‍റ്. മേരീസ്, സെന്‍റ്. പീറ്റേഴ്സ് എന്നീ ദേവാലയങ്ങളിലെ സണ്‍‌ഡേ സ്കൂള്‍ കുട്ടികളുടെ അവധിക്കാല ബൈബിള്‍പഠന സംഗമം നടന്നു.സെന്‍റ് തോമസ്‌, സെന്‍റ് മേരീസ് പള്ളികളുടെ ആതിഥേയത്വത്തില്‍ നടന്ന പരിപാടികള്‍ക്ക് ഇടവക വികാരിമാരും വോളന്റിയേഴ്സും നേതൃത്വം നല്‍കി. കുട്ടികളില്‍ ദൈവവിശ്വാസവും, സഭാസ്നേഹവും വളർത്തിയെടുക്കുന്നതിനും, സര്‍ഗാത്മക കഴിവുകളെ ഉണര്‍ത്തുന്നതിനും ഉതകുന്നവിധം ക്രമീകരിച്ച പഠനപദ്ധതി അനുസരിച്ചാണ് ക്ലാസുകള്‍ നടന്നത്.

‘നീതിയിന്‍ കിരീടം’(1 തീമോത്തി- 4:8) എന്ന വേദവാക്യം ചിന്താവിഷയം ആക്കി നടത്തിയ വി.ബി.എസ്സില്‍ ക്ലാസുകള്‍ക്ക് പുറമേ ഡാന്‍സുകള്‍, പാട്ടുകള്‍, ആക് ഷന്‍ സോങ്ങുകള്‍, സ്കിറ്റുകള്‍ എന്നിവയും നടത്തപ്പെട്ടു. ഫ. അലക്സ് ഉമ്മന്‍, ഫാ. ജേക്കബ്‌ ജോസഫ്‌ എന്നിവര്‍ വി.ബി.എസ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.