Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബൺ ക്നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ

1T4A5973

മെൽബൺ∙സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ, സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ അഞ്ചാം തിരുന്നാൾ പ്രൗഢ ഗംഭീരമായി 2017  ഒക്ടോബർ 1 ന് ക്ലെയ്ടൺ സെൻറ് പീറ്റേഴ്സ് പള്ളിയിൽ കൊണ്ടാടി.

1T4A6170

സെപ്റ്റംബർ 24 നു ചാപ്ലയിൻ ഫാ. തോമസ് കുമ്പുക്കലും മുൻ ചാപ്ലയിനും സെന്റ് പീറ്റേഴ്സ് ചർച്ച് വികാരിയുമായ ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ് നടത്തുകയും തുടർന്ന്  ഒക്ടോബർ 1 ഞായറാഴ്ച  ദിവ്യബലിയോടെ തിരുനാൾ കൊണ്ടാടുകയും ചെയ്തു.

1T4A6265

ക്നാനായക്കാരുടെ അഭിമാനവും പാപുവ ന്യൂ ഗിനിയയുടെയും സോളമൻ ഐലൻഡിന്റേയും അപ്പസ്തോലിക നുൺഷിയോയുമായ ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കൽ മുഖ്യ കാർമ്മികനായിരുന്ന തിരുന്നാൾ കുർബ്ബാനയ്ക്ക് ഫാദർ ജേക്കബ് MST, ഫാദർ ജോസി കിഴക്കേത്തലക്കൽ എന്നിവരോടൊപ്പം നാട്ടിൽ നിന്ന് വന്ന ഫാദർ ഫിൽമോൻ കളത്ര, ഫാദർ ബിനു പാലപ്പറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

1T4A6024

അതോടൊപ്പം തന്നെ ക്നാനായ മിഷനിലെ കുട്ടികളുടെ ആദ്യ കുർബ്ബാന സ്വീകരണവും നടന്നു. ക്നാനായ മിഷന്റെ സെന്റ് മേരിസ് ഗായകസംഘം  ആഘോഷമായ പാട്ടു കുർബ്ബാന ഭക്തി സാന്ദ്രമാക്കി

1T4A6279

തിരുനാൾ കുർബാനക്ക് ശേഷം നടന്ന വർണ്ണനിർഭരമായ തിരുനാൾ പ്രദക്ഷണത്തിന് നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. മിഷ്യൻ ലീഗിലെ കുട്ടികൾ പേപ്പൽ പതാകകൾ ഏന്തിയും മെൽബണിലെ ക്നാനായ കത്തോലിക്കാ വിമൻസ് അസോസിയേഷനിലെ അംഗങ്ങൾ  കുടകളേന്തിയും അണിനിരന്നു. പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ  മാതാവിന്റെയും യൗസേപ്പിതാവിന്റെയും  തിരുസ്വരൂപങ്ങൾ എടുക്കുകയും ബീറ്റ്‌സ് ബൈ സെൻറ് മേരിസിന്റെ ചെണ്ടമേളവും  നാസിക്‌ഡോളും പ്രദക്ഷണത്തിനു  വർണപ്പകിട്ടേകി.

1T4A6303

തിരുന്നാൾ പ്രദക്ഷണത്തിനു ശേഷം, വിശുദ്ധ കുർബ്ബാനയുടെ വാഴ്‍വും അടുത്ത വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്താൻ തയ്യാറായ കുടുംബങ്ങളുടെ പ്രസുദേന്തി വാഴ്ചയും നടന്നു. പള്ളിമുറ്റത്ത് നടന്ന കെസിവൈഎൽ ഫ്ലാഷ് മോബ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

1T4A6277

പിന്നീട്, സെന്റ് പീറ്റേഴ്സ് ചർച് ഹാളിൽ പിതാവിന് സ്വീകരണം നൽകുകയും ആദ്യകുർബ്ബാന സ്വീകരിച്ച കുട്ടികൾ കേക്ക് മുറിച്ച് അവരുടെ സന്തോഷം പങ്കിടുകയും ചെയ്തു. നാട്ടിൽ നിന്നു വന്ന പ്രശസ്ത ഗായകൻ അഭിജിത് കൊല്ലത്തിന്റെ നേതൃത്വത്തിലുള്ള അതിഗംഭീരമായ ഗാനമേളയും മിഷ്യനിലെ മെംബേർസ് അവതരിപ്പിച്ച വിവിധ വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും തിരുന്നാളിന്  മാറ്റു കൂട്ടി.

1T4A6209

ഓഗസ്റ്റിൽ നടന്ന ബൈബിൾ കലോത്സവത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും  ഓവർ ഓൾ ചാംപ്യൻഷിപ്പിന് അർഹയായ ഹന്നാ ജിജോ മാറികവീട്ടിൽ ഏവരുടേയും  പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

1T4A6394

സമ്മാനത്തിന് അർഹരായവരെയും കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും പിതാവ് മാർ കുരിയൻ വയലുങ്കൽ  അനുമോദിച്ചു. സ്നേഹ വിരുന്നോടു കൂടി തിരുന്നാളിന് തിരശീല വീണു.

1T4A6383

ക്നാനായ മിഷന്റെ നേതൃത്വത്തിൽ നടന്ന പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്നേഹത്തിൽ വളരുവാനും എത്തിച്ചേർന്ന എല്ലാ വിശ്വാസികളെയും തിരുന്നാളിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും  മിഷന്റെ ചാപ്ലിൻ റവ. ഫാദർ തോമസ് കുമ്പുക്കൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

1T4A6415

കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികൾ, തിരുന്നാൾ പ്രേസുദേന്തിമാരായ 22 കുടുംബങ്ങൾ ഷിനു മുളയിങ്കൽ, ജോയ്‌സ് തടിപ്പുഴയിൽ, ലാൻസ് വരിക്കാശ്ശേരിൽ, ഷിജു ചേരിയിൽ, ഷിബു വെട്ടിക്കൽ, ജോസ് ചക്കാലയിൽ, ജോജി കുന്നുകാലയിൽ, ജോയി ഉള്ളാട്ടിൽ, സിജോ മൈക്കുഴിയിൽ, ജെനി കൊളങ്ങിയിൽ, ലിറ്റോ തോട്ടനാനിയിൽ,ആഷിഷ് മരുത്തൂർ മറ്റം, ലിൻസ് മണ്ണാർമറ്റത്തിൽ, അനിൽ പുല്ലുകാട്ട്, അരുൺ കനകമൊട്ട, സന്തോഷ് പഴുമാലിൽ, ഐസക് എട്ടുപറയിൽ,ആൻ്റണി പ്ലാക്കൂട്ടത്തിൽ,ടോം വൈപ്പുംചിറകളത്തിൽ, ജോയ്‌സ് കാഞ്ഞിരത്തിങ്കൽ, ജോഫിൽ കോട്ടോത്ത്, ജെയ്‌മോൻ പ്ലാത്തോട്ടത്തിൽ എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.