Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലയാളി കൗൺസിലർക്ക് ഞായറാഴ്ച മെൽബണിൽ പൗരസ്വീകരണം

tom-joseph

മെൽബൺ∙ഓസ്ട്രേലിയായിലെ ആദ്യത്തെ മലയാളി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ടോം ജോസഫിന് മെൽബണിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകുന്നു. മെൽബണിലെ വിറ്റൽസീ കൗൺസിലിലാണ് കുട്ടനാട് സ്വദേശിയായ ടോം ജോസഫ് തിരഞ്ഞെടുക്കപ്പെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് 6ന് അദ്ദേഹം കൗൺസിൽ ഓഫിസിൽ നടന്ന ചടങ്ങിൽ ഔപചാരികമായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. മെൽബണിലെ ഡാൻഡിനോംഗിൽ 8 ഞായറാഴ്ച വൈകിട്ട് 6ന് കേരള ന്യൂസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. പങ്കെടുക്കാൻ താൽപര്യം ഉള്ളവർ വൈകിട്ട് 176 - Stud Road, Dandenong ലുള്ള Dock - ഓഡിറ്റേറിയത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.