Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബണിൽ യാക്കോബായ സഭയുടെ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി

എബി പൊയ്ക്കാട്ടി‍ൽ
20171007_095339

മെൽബൺ∙ മെൽബണിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളികളുടെ സംയുക്ത ആഭിമുഖ്യത്തിൽ Mitcham Badminton Centre-ൽ വച്ച് 2017-ലെ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു. റെവ. എൽദോ വർക്കി വലിയപറമ്പിൽ അച്ചൻ ഉദ്ഘാടനം ചെയ്ത മത്സരങ്ങൾ പ്രാർത്ഥനയോട് കൂടി ആരംഭിച്ചു.  അതി വാശിയേറിയ മത്സരങ്ങളിൽ പുരുഷന്മാരുടെ ഡബിൾ‍സ്‌ വിഭാഗത്തിൽ ബിജു ചെറിയാൻ & ബൈജു ജേക്കബ്,  എൽദോ വർഗീസ് & ആൽവിൻ മാത്യൂസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി. പുരുഷ സിംഗിൾസിൽ അരുൺ ജോൺ, വനിതകളുടെ ഡബിൾസിൽ മെർലിൻ ജോളി& എയ്യ്ഞ്ജൽ രാജു എന്നിവർ ഒന്നാമതെത്തി. 

ഓസ്‌ടേലിയൻ ഗവണ്മെന്റിന്റെ വിക്ടോറിയൻ സ്റ്റേറ്റ് ബാഡ്മിന്റൺ വിഭാഗമായ #BadmintonVictoria ആയിരുന്നു ടൂർണമെന്റിന്റെ സ്പോൺസേർസ്. വിജയകരമായി പര്യവസാനിച്ച ടൂർണമെന്റിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സംഘാടകർ  അഭിനന്ദിക്കുകയും വരും വർഷങ്ങളിൽ കൂടുതൽ ഭംഗിയായി ടൂർണമെന്റ് നടത്താനും തീരുമാനമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.