Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വവർഗ വിവാഹ നിയമത്തിനെതിരെ പെർത്തിൽ ദിവ്യകാരുണ്യ ആരാധന

Adoration-Pic

പെർത്ത് ∙ ഓസ്ട്രേലിയയിൽ ആസന്നമായിരിക്കുന്ന സ്വവർഗ വിവാഹ നിയമ േഭദഗതിക്കെതിരെ  പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കുന്നു. മാഡിങ്ടൺ ഹോളി ഫാമിലി ദേവാലയത്തിൽ ഒക്ടോബർ ഒന്ന് മുതൽ 31 വരെ രാത്രി 8 മുതൽ രാവിലെ 8 മണി വരെയാണ് ആരാധന നടക്കുന്നത്. വരാനിരിക്കുന്ന ധാർമിക തകർച്ചയിൽ നിന്നും ഓസ്ട്രേലിയയെ രക്ഷിക്കണമെന്നുള്ള പ്രാർഥനകളുമായാണ് വിശ്വാസികൾ കുടുംബ സമേതം രാത്രി ഏകാന്തതയിൽ  ദിവ്യകാരുണ്യ ആരാധനയ്ക്കെത്തുന്നത്.

ഓസ്ട്രേലിയൻ  ഗവൺമെന്റ് നടത്തുന്ന വിവാഹ നിയമ ഭേദഗതി റെഫറണ്ടത്തിൽ നോ എന്ന് രേഖപ്പെടുത്തി തങ്ങളുടെ വിശ്വാസവും ധാർമിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ മുഴുവൻ മലയാളികളും  തയാറാകണമെന്ന് പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ പള്ളി വികാരി ഫാ. അനീഷ് ജെയിംസ് ആഹ്വാനം ചെയ്തു. സ്വവർഗ വിവാഹം നിയമമായത് അത് ഓസ്ട്രേലിയയുടെ സമ്പൂർണ്ണ ധാർമിക തകർച്ചയ്ക്ക് ഇടയാക്കുമെന്നും ഇവിടെ ജനിച്ചു വളരുന്ന കുട്ടികളുടെ  വ്യക്തി ബോധത്തിനും സാമൂഹിക കാഴ്ചപ്പാടുകൾക്കും കനത്ത ആഘാതമേൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹ ഭേദഗതി റെഫറണ്ടത്തിൽ നോ എന്ന് രേഖപ്പെടുത്തി ഓരോ വ്യക്തിയും തങ്ങളുടെ ദൈവ വിശ്വാസം ഉയർത്തിപ്പിടിക്കണമെന്ന് പെർത്തിലെ വിൻസെൻഷ്യൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. വർഗീസ് പാറയ്ക്കൽ വിസി, തദ്ദേശീയരായ ഓസ്ട്രേലിയക്കാരോട് അഭ്യർത്ഥിച്ചു. ഇക്കഴിഞ്ഞ ആദ്യ വെള്ളിയാഴ്ചയിലെ രോഗശാന്തി ശുശ്രൂഷയിലും ദിവ്യബലിയിലും പങ്കെടുത്ത വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീയും പുരുഷനും തമ്മിലുള്ള പരിപാപനമായ ഒത്തുചേരലാണ് വിവാഹമെന്നും  സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്നത് കുടുംബ ബന്ധങ്ങളുടെ അടിത്തറയിളക്കുമെന്നും  ഫാ. വർഗീസ് പാറയ്ക്കൽ കൂട്ടിച്ചേർത്തു. യുവജനങ്ങൾ ഈ സാമൂഹ്യ തിന്മകൾക്കെതിരെ രംഗത്തിറങ്ങണമെന്നും തങ്ങളുടെ ഫെയ്സ് ബുക്ക്  പ്രൊഫൈലുകളിലും മറ്റും നോ എന്ന് രേഖപ്പെടുത്തി ക്യാമ്പയിൽ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.