Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ടോം ജോസഫിന് സ്വീകരണം നൽകി

kerala-news

മെൽബൺ∙ വിറ്റൽസി കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ടോം ജോസഫിന് മെൽബണിലെ മുഴുവൻ സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ ചടങ്ങ് ഓഐസിസിഗ്ലോബൽ കമ്മറ്റിയംഗവും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാനസെക്രട്ടറിയുമായിരുന്ന ബിജു സ്കറിയാ ഉദ്ഘാടനം ചെയ്തു. മെൽബണിലെ മുഴുവൻ സംഘടനകളുടെയും സാനിധ്യം ചടങ്ങിന് കൊഴുപ്പേകി.

ചടങ്ങിന് ജോജി കാഞ്ഞിരപ്പള്ളി സ്വാഗതം പറഞ്ഞു. ജോസ്. എം. ജോർജ് അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ കുശാഗ്രാ ദട്നാഗർ, ജയ്സൺ മറ്റപ്പള്ളി (മെൽബൺ മലയാളി ഫെഡറേഷൻ), പ്രസാദ് ഫിലിപ്പ് ലിബറൽ പാർട്ടി), എസ്സൻഡൻ ജോസ് (എന്റെ കേരളം), ശ്രീപാൽ (പ്രസിഡന്റ് യുണൈറ്റഡ് ഹിന്ദൂസ്), രാജേഷ് പിള്ള (ഹിന്ദുസൈസൈറ്റി , മദനൻ ചെല്ലപ്പൻ (MAV), സെബാസ്റ്റ്യൻ ജേക്കബ്ബ് ഫ്ര്രാക്സ്റ്റൺ മലയാളി, റെജി കുമാർ (സംസ്കൃതി) അജീഷ് ഗ്രാൻമാ, ഹൈനസ് ബിനോയി (ഓഐസിസി), തോമസ് വാതപ്പള്ളി, G K മാത്യൂ, റജി പുല്ലാട്ട് (നാദം), ഷാജി പുല്ലൻ (കേസ്സി മലയാളി, ഉദയ ചന്ദ്രൻ (ശ്രീനാരായണ മിഷൻ) നാരായണൻ വാസുദേവൻ (Nടട), റിതേഷ് (NDA), ദീപിക, സൻജയ് പരമേശ്വരൻ (വിപഞ്ചിക )എന്നിവർ സംസാരിച്ചു.

ചടങ്ങിന് കൗൺസിലർ ടോം ജോസഫ് നന്ദി അറിയിക്കുകയും തന്റെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നാലാവുന്നത് ചെയ്യാമെന്നും പ്രതീഷാ നിർഭരമായമുഹൂർത്തമാണിതെന്നും കൗൺസിലർ പറഞ്ഞു.ഇങ്ങനെ ചുരുങ്ങിയ ദിവസംകൊണ്ട് ഒരു ചടങ്ങ് തനിക്കായി ഒരുക്കിയ കേരള ന്യൂസിന് പ്രത്യേകം നന്ദി പറയുകയും തെരഞ്ഞെടുപ്പു കാലത്ത് സഹായിച്ചവരെ നന്ദിയോNZടെഓർക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.