Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിഡ്നിയില്‍ ആർട്ട് കളക്ടീവ് പ്രവർത്തനം ആരംഭിച്ചു

Art-Collective-Launch

സിഡ്‌നി∙ ഗൗരവതരമായ കലാ പ്രവർത്തനങ്ങൾ ലക്ഷ്യം വയ്ക്കുന്ന മലയാളി കലാ സംഘമായ  ആർട്ട് കളക്ടീവ് പ്രവർത്തനം ആരംഭിച്ചു. സിഡ്‌നിയിൽ നടന്ന ആക്ടിങ്ങ് തീയേറ്റര്‍ വർക്ക് ഷോപ്പിന്റെ ഭാഗമായി നടന്ന ഉദ്ഘാടന ചടങ്ങിൽ നടനും  സംവിധായകനും രചയിതാവുമായ പി.ബാലചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. രണ്ടു ദിവസമായി നടന്ന് വന്ന അഭിനയക്കളരിയിൽ ഓസ്ട്രേലിയയിലെ വിവിധഭാഗങ്ങളിൽ നിന്നായി 30 പേർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന ഗസൽ സന്ധ്യയിൽ ധൻസി ,സനീർ ,സൂരജ് കുമാർ,വിമൽ വിനോദ് എന്നിവർ ഗസലുകൾ ആലപിച്ചു. മനോജ് കുമാർ തബല, സുരേഷ് കുട്ടിച്ചൻ കീ ബോർഡ് വായിച്ചു.

Act-News-photo

ഉദ്ഘാടന ചടങ്ങിൽ സിഡ്‌നി മലയാളി അസോസിയേഷൻ പ്രസിഡന്റ് ബാബു വർഗീസ് , ആർട്ട് കളക്ടീവ് പ്രസിഡന്റ് കെ.പി.ജോസ്, ബാബു സെബാസ്റ്റ്യൻ, സെക്രട്ടറി സന്തോഷ് ജോസഫ് , ട്രഷറർ റോയ് വർഗീസ്, മറ്റ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. കേരളനാദം ചിഫ് എഡിറ്റർ ജേക്കബ് തോമസ് പി.ബാലചന്ദ്രനുള്ള ഉപഹാരം കൈമാറി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.