Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡോ. കെ. സി. സുരേഷിന് സാഹിത്യശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

kc-suresh-award2

പെർത്ത്∙ മലയാളി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ നവാഗത എഴുത്തുകാർക്കായുള്ള പ്രഥമ സാഹിത്യശ്രേഷ്ഠ പുരസ്കാരം അഡ്വക്കേറ്റ് ഡോക്ടർ കെ.സി.സുരേഷിന് സമ്മാനിച്ചു. പെർത്തിൽ നടന്ന ചടങ്ങിൽ മുരുകൻ കാട്ടാക്കടയാണ് പുരസ്കാരം സമ്മാനിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ ഡോ. സുരേഷിന്റെ ശിഖരങ്ങൾ തേടുന്ന വവ്വാലുകൾ എന്ന ചെറുകഥയും, കാവുതീണ്ടുന്ന കരിമ്പനകൾ എന്ന സാഹിത്യ സൃഷ്ടിയുമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. സംസ്‌ഥാന സർക്കാർ സർവീസിൽ വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ഡിപ്പാർട്മെന്റിൽ നിന്നും വിരമിച്ച കെ.സി.സുരേഷ് ഇപ്പോൾ കേരളാ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തുവരികയാണ്.

anil-konattu

ഓസ്‌ട്രേലിയയിൽ നിന്നും ആദ്യം പ്രസിദ്ധീകരിച്ച മലയാളം നോവലിന്റെ രചയിതാവായ അഡലൈഡ് സ്വദേശി അനിൽ കോനാട്ടിനെയും, പെർത്തിലെ കലാ സാംസ്കാരിക മേഖലയിൽ സജീവമായ ഇടപെടലുകൾ നടത്തിവരുന്ന ചാണ്ടി മാത്യു (കഥ, നാടകം) റ്റിജു ജോർജ് സഖറിയ (ചെറുകഥ, സാഹിത്യം) അഭിലാഷ് നാഥ് (സിനിമ) അനിത് ആന്റണി (ഷോർട്ട് ഫിലിം) എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

പ്രോഗ്രാം ഡയറക്ടർ റ്റിജു ജോർജ് സഖറിയയുടെ അധ്യക്ഷതയിൽ നടന്ന സാഹിത്യസമ്മേളനത്തിൽ വർഗീസ്‌കുട്ടി, ആൽഡൺ, ശിവാനി സിൻജോ, ദിവ്യ ഷിജു എന്നിവർ കവിതകൾ ചൊല്ലി. സോളമൻ ജേക്കബ്, സുബാഷ് മങ്ങാട്ട്, സുരേഷ് വാസുദേവൻ, ആദർശ് കാർത്തികേയൻ, ബിന്ദു ഷിബു, എന്നിവർ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.