Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗ്രാൻമ ബല്ലാരറ്റിലും പ്രവർത്തനം ആരംഭിച്ചു

granma

മെൽബൺ∙ ഓസ്‌ട്രേലിയയിലെ പുരോഗമന മതേതര സാംസ്‌കാരിക സംഘടനയായ ഗ്രാൻഡ് ഓസ്‌ട്രേലിയൻ നാഷണൽ  മലയാളി അസോസിയേഷൻ ബല്ലാരറ്റിലും പ്രവർത്തനമാരംഭിച്ചു. ഗ്രാൻമയുടെ വിക്ടോറിയയിലെ മൂന്നാമത്തെ യൂണിറ്റാണിത്. നേരത്തെ ഗീലോങ്ങിലും യൂണിറ്റ് പ്രവർത്തനം തുടങ്ങിയിരുന്നു. ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നതോടൊപ്പം സമാന ചിന്താഗതിയുള്ള മറ്റ് കൂട്ടായ്മകളുമായും സഹകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ബല്ലാരറ്റിൽ നടന്ന രൂപീകരണയോഗത്തിൽ ഗ്രാൻമ പ്രസിഡന്റ് പ്രമോദ്‌ലാൽ , സെക്രട്ടറി വി.എസ്.അമേഷ്‌കുമാർ,ജോസ് ജോസഫ്‌,റോയി തോമസ്,അനീഷ് ജോസഫ്‌,അജീഷ് ജോസ്, ഇ.പി.ഷാംജൂ ,ബിജു ചെരിയം കാല, സുനിൽ മുഹമ്മദ്, ഡാനിഷ് ,ജോൺസൻ കോശി തുടങ്ങിയവർ സംസാരിച്ചു. നെൽസൻ സേവ്യേർ,ആൻഷു സാം എന്നിവരെ കോ -ഓർഡിനേറ്റർ മാരായും യോഗം തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയൻ സന്ദർശനത്തിനെത്തുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ സന്ദർശനം വിജയിപ്പിക്കുവാനും മറ്റു സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ട് പ്രവർത്തിക്കുവാനും  യോഗം തീരുമാനിച്ചു   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.