Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എസൻസ് പെർത്തിന് തുടക്കം

perth

പെർത്ത്∙ ശാസ്ത്രാഭിരുചിയും സ്വതന്ത്രചിന്തയും മലയാളിസമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട എസൻസിന്റെ പെർത്ത് യൂണിറ്റിന് തുടക്കമായി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം പെർത്ത് മാണ്ടാല ഹാളിൽ ഹേമ കൃഷ്ണമൂർത്തി അവതരിപ്പിച്ച Celebration of Freedom എന്ന പ്രസന്റേഷനോടുകൂടിയാണ് യോഗം ആരംഭിച്ചത്. പുരോഗമനസമൂഹങ്ങളിൽ ജീവിക്കുമ്പോഴും ജാതി മത വർഗ്ഗ ചിന്തകളുടെ കെട്ടുപാടുകളിൽ തുടരേണ്ടി വരുന്ന മലയാളികൾ സമൂഹത്തിന് തന്നെ ഒരു ബാധ്യതയാണെന്ന തിരിച്ചറിവാണ് എസൻസ് ഓസ്‌ട്രേലിയയുടെ രൂപീകരണത്തിലേയ്ക്ക് നയിച്ചതെന്ന് ഹേമ ചൂണ്ടിക്കാട്ടി. കേരളത്തിലെ ആചാരങ്ങളും അനാചാരങ്ങളും ഓസ്‌ട്രേലിയൻ സമൂഹത്തിൽ പുനരവതരിപ്പിക്കുന്നതിന്റെ ഔചിത്യവും അനൗചിത്യവും പ്രസന്റേഷന് ശേഷം നടന്ന ചർച്ചയിലെ മുഖ്യ വിഷയമായി.

സ്വതന്ത്ര ചിന്തകനും വാഗ്മിയുമായ സി. രവിചന്ദ്രന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷമാണ് എസൻസ് കേരളത്തിൽ രൂപം കൊള്ളുന്നത്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ശാഖകളുമായി പ്രവർത്തനം വ്യാപിപ്പിച്ച എസൻസ് ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലും യൂണിറ്റ് ആരംഭിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയയിൽ മെൽബണിലും സിഡ്നിയിലും എസൻസിന്റെ സംഘടനാ പ്രവർത്തനങ്ങൾ സജീവമാണ്. ഓസ്‌ട്രേലിയൻ സമൂഹത്തിൽ ജീവിക്കുന്ന മലയാളികളുമായി ബന്ധപ്പെടുന്ന വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും സംവാദങ്ങളുമായി എസൻസ് പെർത്തിനെ സജീവമാക്കുകയാണ് മുന്നോട്ടുള്ള ലക്ഷ്യമെന്ന് പെർത്ത് എസൻസിന്റെ ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.