Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്‌ട്രേലിയൻ നഴ്സിങ് സാധ്യതകളെ കുറിച്ച് സെമിനാർ

എബി പൊയ്ക്കാട്ടിൽ
nurse

മെൽബൺ∙ പതിനായിരത്തിലേറെ നഴ്‌സുമാർ കുടിയേറിയ ഓസ്‌ട്രേലിയയിൽ വരുംകാല തൊഴിൽ സാധ്യതകളെ കുറിച്ചും ആവശ്യം വേണ്ട പഠന മികവിനെ കുറിച്ചും ഓസ്‌ട്രേലിയിലെ പ്രമുഖ നഴ്‍സിങ് വിദ്യാഭ്യാസ സ്ഥാപനമായ ഹെൽത്ത് കരിയർ ഇന്റർ നാഷണൽ ( IHNA )  ചെയർമാൻ ബിജോ കുന്നുംപുറത്ത് കേരളത്തിലെ നഴ്‌സിങ് വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തുന്നു.

കേരളത്തിൽ GNM പാസായവർക്ക്‌ പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഓസ്‌ട്രേലിയൻ നഴ്‌സിങ് റജിസ്‌ട്രേഷൻ ലഭ്യമാക്കാൻ കഴിയുന്ന അവസരത്തെ കുറിച്ചും വിശദീകരിക്കും.നവംബർ 30 നു കൊച്ചിയിലെ ഒലിവ്  ഡൗൺടൗണിൽ വച്ചും ഡിസംബർ ഒന്നിന് കോട്ടയത്തെ വിൻഡ്സർ കാസ്റ്റിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ നഴ്‍സിങ് ഉദ്യോഗാർത്ഥികളുമായി സംവദിക്കുക. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ  Kochi - + 91484 234464 , kottayam - + 91481 2303078 നമ്പറിൽ ബന്ധപ്പെടുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.