Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലോക കേരള സഭാസമ്മേളനത്തിൽ മെൽബൺ ഇടത്പക്ഷ മതേതര കൂട്ടായ്മയിൽ നിന്നും അഞ്ചു പേർ പങ്കെടുക്കുന്നു

 എബി പൊയ്ക്കാട്ടിൽ
loka-sabha

മെൽബൺ∙ കേരള സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരള സഭയിൽ  മെൽബൺ ഇടത്പക്ഷ മതേതര കൂട്ടായ്മയിലെ അഞ്ചു പേർ പങ്കെടുക്കുന്നു. 

ജനുവരി 12 , 13 തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനം കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ് . സമ്മേളനത്തിൽ പങ്കെടുക്കാൻ യാത്ര തിരിക്കുന്ന തിരുവല്ലം ഭാസി , ദിലീപ് രാജേന്ദ്രൻ ,പ്രതീഷ് മാർട്ടിൻ ,ഹയാസ് വെളിയംകോട് ,സോണിച്ചൻ മാമേൽ എന്നിവർക്ക് മെൽബൺ മതേതര കൂട്ടാഴ്മ കമ്മിറ്റി അംഗങ്ങൾ യാത്രയയപ്പ് നൽകി. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം.


 



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.