Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊച്ചിൻ കലാഭവന്റെ കലാസന്ധ്യ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

 റെജി പാറയ്ക്കൽ
cochin-kalabhavan

മെൽബൺ ∙ നീണ്ട 17 വർഷങ്ങൾക്കുശേഷം കൊച്ചിൻ കലാഭവന്റെ കലാസന്ധ്യാ ഓസ്ട്രേലിയയിൽ നടത്തുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു എന്ന് ഡയറക്ടർ സോബി ജോർജ് അറിയിച്ചു. 2018 മാർച്ച് 9 വെള്ളിയാഴ്ച വൈകിട്ട് 6നു മെൽബണിലെ  സ്പ്രിംഗ് വാലി ഹാളിൽ( Spring vale Hall) നടക്കുന്ന കലാസന്ധ്യയിൽ കലാഭവന്റെ അമരക്കാരൻ ആയിരുന്ന ഫാ. ആബേൽ അച്ചന്റെ പിൻഗാമിയും രാഷ്ട്ര ദീപികയുടെ ഡയറക്ടർമാരിൽ ഒരാളുമായ റവ. ഡോ.  ജെയിംസ് എർത്തയാലിന്റെ സാന്നിധ്യവും ഉണ്ടായിരിക്കും.

കൊച്ചിൻ കലാഭവന്റെ വേൾഡ് റൂറിന്റെ ഭാഗമായാണ് ഓസ്ട്രേലിയായിൽ കലാസന്ധ്യാ അവതരിപ്പിക്കുന്നത്. കൊച്ചിൻ കലാഭവന്റെ കലാസന്ധ്യയിൽ സാധാരണ മുപ്പതോളം കലാകാരന്മാർ ആണ് അണിനിരക്കുന്നത്. എന്നാൽ ഓസ്ട്രേലിയായിൽ നടക്കുന്ന കലാസന്ധ്യയിൽ എ ഗ്രേഡിലുള്ള പത്തോളം കലാകാരന്മാർ ലൈവ് ഓർക്കസ്ട്രായുടെ അകമ്പടിയോടുകൂടി ഡാൻസും, മിമിക്സും അവതരിപ്പിക്കുന്നതെന്ന് സോബി ജോർജ് അറിയിച്ചു. 

കലാസന്ധ്യയുടെ വിശദവിവരങ്ങൾ അറിയുവാൻ

സോണി സണ്ണി : 0434620028, ഷാജൻ ജോർജ് : 0412902251,  ഡോ. ജോസ് : 0466274838, സ്റ്റീഫൻ ഓക്കാട്ട് : 0449644489, ജോജി കുര്യൻ : 0402677909, റെജി പാറയ്ക്കൻ : 0431818893, അലക്സ് കുന്നത്ത് : 0402567431, കിഷോർ ജോസ് : 0431395604 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. ഇതിനോടകം ഓസ്ട്രേലിയാ യിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നല്ല പ്രതികരണം ആണ് ലഭിക്കുന്നതെന്ന് ഡയറക്ടർ സോബി ജോർജ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.