Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘‘ഉണ്ണീശോയ്ക്കൊരഭയം’’: ആരോരുമില്ലാത്തവർക്ക് ആശ്വാസവുമായി മെൽബൺ രൂപതയുടെ ക്രിസ്മസ് സമ്മാനം

2

മെൽബൺ∙ ആരോരുമില്ലാതെ, അന്തിയുറങ്ങാൻ അഭയമില്ലാതെ കഴിയുന്ന നിരാലംബരെ ശുശ്രൂഷിക്കുന്ന ‘ദൈവദാൻ’ സ്ഥാപനങ്ങൾക്ക് കൈത്താങ്ങുമായി മെൽബൺ സിറോ മലബാർ രൂപത. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഡിസംബർ മാസത്തിൽ രൂപതാഗംങ്ങൾ തങ്ങളുടെ പരിത്യാഗങ്ങളിലൂടെ സ്വരുക്കൂട്ടുന്ന സംഖ്യ രൂപതയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി നൽകി വരുന്നു.

4

പാലാ രൂപത വൈദികനായിരുന്ന അബ്രഹാം കൈപ്പൻ പ്ലാക്കലച്ചനാൽ സ്ഥാപിതമായ ദൈവദാൻ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ മലയാറ്റൂർ, കാഞ്ഞൂർ, വടക്കഞ്ചേരി, കോളയാട്, തങ്കമണി തുടങ്ങീ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ദൈവദാൻ സ്ഥാപങ്ങളിലെ 800 ഓളം വരുന്ന അന്തേവാസികളെ സഹായിക്കാനാണ് ഈ വർഷം ‘‘ഉണ്ണീശോയ്ക്കൊരഭയം’’ പദ്ധതിയിലൂടെ മെൽബൺ സിറോ മലബാർ രൂപത ലക്ഷ്യമിടുന്നത്.

1

ഡിസംബറിലെ ഓരോ ദിവസവും ചെറിയ ത്യാഗങ്ങളിലൂടെ മാറ്റിവയ്ക്കുന്ന ചെറിയ സമ്പാദ്യം, ഉണ്ണീശോയ്ക്കുള്ള സമ്മാനമായി ക്രിസ്മസ് ദിവസം ദേവാലയങ്ങളിൽ കൊണ്ട ുവരികയും ക്രിസ്മസ് കുർബാനക്കിടയിൽ അത് സമർപ്പിക്കുകയും ചെയ്യും. ഈശോയുടെ നാമത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ കുഞ്ഞുമക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്  ഈ പദ്ധതിയോട്  സഹകരിക്കണമെന്ന് മാതാപിതാക്കളോട് മാർ ബോസ്കോ പുത്തൂർ അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷം ക്രിസ്മസ് അവസരത്തിൽ ‘‘ഉണ്ണീശോയ്ക്കൊരൂണ്’’ എന്ന പദ്ധതിയിലൂടെ ലഭിച്ച 21,44,000 രൂപ കോട്ടയത്തെ ശ്രീ.പി.വി.തോമസിന്റെ നവജീവൻ ട്രസ്റ്റിനു നൽകി.

3

ഈശോയെ നമ്മുടെ ജീവിതത്തിൽ നിരന്തരം കണ്ടുമുട്ടാനും ഈശോയുടെ സ്നേഹത്തിന്റെ സുവിശേഷമാധുരി അനുസ്യൂതം അനുഭവിക്കാനും ഈശോയുടെ സൗഹൃദവലയത്തിലേക്ക് മറ്റുള്ളവരെ സ്വീകരിക്കാനുമുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയായ ക്രിസ്മസ് സമാധാനത്തോടും സന്തോഷത്തോടും കൂടി ആഘോഷിക്കുവാൻ ഏവർക്കും സാധിക്കട്ടെ എന്ന് ബിഷപ്പ് ബോസ്കോ പുത്തൂർ ആശംസിച്ചു.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.