Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗ്രാൻമ സെക്രട്ടറി വി. എസ്. അമേഷ്കുമാര്‍ ലോക കേരള സഭ പ്രതിനിധി 

Ameshkumar-1

മെല്‍ബണ്‍∙ ലോക കേരള സഭയിൽ ഓസ്‌ട്രേലിയയെപ്രതിനിധീകരിച്ച് പുരോഗമന മതേതര സംഘടനയായ ഗ്രാൻഡ്‌ ഓസ്‌ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷൻ സെക്രട്ടറി വി. എസ് അമേഷ്‌കുമാർ പങ്കെടുക്കും. ജനുവരി 12, 13 തീയതികളില്‍ നിയമസഭ മന്ദിരത്തിലാണ് സമ്മേളനം.

കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. പ്രവാസി മലയാളികള്‍ക്ക് പുറമേ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരും ഇതില്‍ അംഗങ്ങളായിരിക്കും.

ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്‍റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.

സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതിനായി ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ സംഘടനയുമായി ബന്ധപ്പെടാം: അമേഷ്‌കുമാർ -0404667181, പ്രമോദ്‌ ലാൽ -0434278805, റോയ്‌തോമസ് -0422049783, ജോസ് ജോസഫ്-0413782284.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.