Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വേള്‍ഡ് മദര്‍ വിഷന്റെ ക്രിസ്മസ് കാരള്‍ സംഗമം ശ്രദ്ധേയമായി

XMAS-PIC-2 കാരള്‍ സംഗമത്തില്‍ പങ്കെടുക്കനെത്തിയവർ.

ബ്രിസ്‌ബെയ്ന്‍∙ സന്നദ്ധ സംഘടനയായ വേള്‍ഡ് മദര്‍ വിഷന്റെ നേതൃത്വത്തില്‍ ബിലോയിലായില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് ഭൂഖണ്ഡാന്തര ക്രിസ്മസ് കാരള്‍ സംഗമം നടത്തി. ഹംഗറി , ഫിലിപ്പീന്‍സ്, നെതര്‍ലാന്‍ഡ്, ബ്രസീല്‍, ഇന്ത്യ, ബെല്‍ജിയം, ഓസ്‌ട്രേലിയ, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഓരോരുത്തരും അവരവരുടെ മാതൃഭാഷയില്‍ കാരള്‍ ഗാനങ്ങള്‍ ആലപിക്കുകയും ക്രിസ്മസ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. 

XMAS-PIC--1 കാരള്‍ സംഗമത്തിന്റെ ഭാഗമായി കലാകാരന്മാരെ ആദരിച്ചപ്പോള്‍.

വേള്‍ഡ് മദര്‍ വിഷന്‍ ചെയര്‍മാനും സംവിധായകനുമായ ജോയ് കെ. മാത്യു അധ്യക്ഷത വഹിച്ച പരിപാടി ബനാന ഷെയര്‍ ഡപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ട്ടണ്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ ടി. ക്രിസ്മസ് സന്ദേശം നല്‍കി. ബനാന ഷെയര്‍ കൗണ്‍സിലര്‍ ഡേവിഡ് സ്‌നെല്‍, രാജ്യാന്തര നൃത്ത അധ്യാപികയും സംഗീതജ്ഞയുമായ ഇല്‍ഡിക്കോ, വിന്നീസ് പ്രസിഡന്റ് ഗേ ഫ്രേസര്‍, ബ്രസീലിയന്‍ ഗായകന്‍ കോസ്താ, ഫിലിപ്പൈന്‍ ഗായിക ഡാനിയല്‍, നെതര്‍ലാന്‍ഡ് സംഗീതജ്ഞരായ പീറ്റര്‍, ജെഫ് എന്നിവര്‍ സംഗീത പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടികളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ കലാകാരന്മാരെ പുരസ്‌കാരം നല്‍കി ആദരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.