Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്ട്രേലിയന്‍ ലിബറല്‍ പാര്‍ട്ടി പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

liberty-party6

കാന്‍ബറ∙ ഓസ്ട്രേലിയന്‍ ലിബറല്‍ പാര്‍ട്ടി പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ടൂറിസം, വിദ്യാഭ്യാസം, സാങ്കേതികരംഗം തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ സംഘം മുഖ്യമന്ത്രിയുമായി സംസാരിച്ചു.

liberty-party7

ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി പ്രതിപക്ഷ നേതാവ് അലിസ്റ്റര്‍ കോ എംഎല്‍എയുടെ നേതൃത്വത്തില്‍ മലയാളിയും ലിബറല്‍ പാര്‍ട്ടി നേതാവുമായ ജേക്കബ്‌ വടക്കേടത്ത്, ജെയിന്‍ ഹയാറ്റ്,ഓസ്ട്രേലിയ- ഇന്ത്യ ബിസിനസ്‌ കൌണ്‍സില്‍ പ്രതിനിധി അന്ന പാലത്തിങ്കല്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അമര്‍ദീപ് സിംഗ് എന്നിവരാണ്‌ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

കേരളത്തിലെ ടൂറിസം രംഗത്തെ അനന്തമായ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖകള്‍ തയ്യാറാക്കുമെന്ന് ജേക്കബ്‌ വടക്കേടത്ത് പറഞ്ഞു. ഓസ്ട്രേലിയയിലെ തൊഴില്‍ മേഖലയില്‍ കേരളത്തിന്‌ ലഭിക്കാവുന്ന സാധ്യതകളും ചര്‍ച്ച ചെയ്തു. കൂടുതല്‍ ചര്‍ച്ചകള്‍ക്കും മറ്റുമായി ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും, അധികം വൈകാതെ സന്ദര്‍ശനത്തിന് എത്താമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ജേക്കബ്‌ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.