Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘മലര്‍വാടി മെല്‍ബണ്‍’ മലയാളി കൂട്ടായ്മ ക്രിസ്മസ്- പുതുവത്സരം ആഘോഷിച്ചു

melbourne-malayali

മെല്‍ബൺ∙ എപ്പിങ് മലയാളി കമ്മ്യൂണിറ്റിയുടെ കൂട്ടായ്മയായ ‘മലര്‍വാടി മെല്‍ബണ്‍’ വിപുലമായ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.‌ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നെത്തിയ ക്രിസ്മസിനെ വരവേറ്റുകൊണ്ട് ഒത്തുകൂടിയ എപ്പിങ്ങിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ വരാന്‍പോകുന്ന പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി.

എപ്പിങ് ക്രീട്ഫാം ഹാളില്‍ നടന്ന ആഘോഷപരിപാടികള്‍ക്ക്  ക്രിസ്മസ് കരോള്‍ഗാനം, മാര്‍ഗംകളി, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സ്, ഗാനമേള, റാഫിള്‍ ഡ്രോ, കുട്ടികള്‍ക്ക് സമ്മാനദാനം, സ്നേഹവിരുന്ന് എന്നിവ കൊഴുപ്പ് കൂട്ടി. കോര്‍ഡിനേറ്റര്‍മാരായ ജെസ്ടിന്‍ മാത്യു,എല്‍ദോ പോള്‍, വര്‍ഗീസ്‌ പാറക്കല്‍, ജോയ് വര്‍ഗീസ്‌, അനീഷ മാണി, ജിബി ബാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.