Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്റ് അൽഫോൻസാ പള്ളിയിൽ ക്രിസ്മസ് ആഘോഷിച്ചു

Christmas

സിഡ്നി∙ ബ്ലാക്ക്ടൗണിലെ സെന്റ് അൽഫോൺസാ സിറോ മലബാർ കത്തോലിക്ക് പള്ളിയിൽ ക്രിസ്മസ് ആഘോഷിച്ചു. ഇടവക വികാരി ഫാ. ഫ്രാൻസിസ് പുല്ലുക്കാട്ടിന്റെ പാട്ടുകുർബാനയോടുകൂടി തിരുപ്പിറവി ശുശ്രൂഷകൾ ആരംഭിച്ചു. ഉണ്ണി യേശുവിന്റെ പിറവിയും തീ കായൽ ചടങ്ങും  ഗൃഹാതുരത്വം ഉണർത്തുന്ന അനുഭവമായിരുന്നു.

Christmas_Service2017_AmalW-(89)

ഒരുപിടി നല്ല കാരാൾ ഗാനങ്ങൾ എല്ലാവർക്കും ആസ്വാദ്യമായി. കൊച്ചുകുട്ടികളുടെ കാരൾ ആക്ഷൻ സോങും താളമേളങ്ങളോടെ കൂടിയുള്ള സാന്തായുടെ സന്ദർശനവും എല്ലാവരിലും കൗതുകമുണർത്തി. ക്രിസ്മസ് ട്രീയിൽ നിന്നുള്ള കുട്ടികളുടെ സമ്മാനമെടുക്കലും റാഫിൾ ടിക്കറ്റ് പ്രൈസ് വിതരണവും ഇടവകാംഗങ്ങൾ കൊണ്ടു വന്ന ഹോം മെയ്ഡ് കേക്ക് മുറിക്കലും വിതരണവും നടന്നു. ഫ്രാൻസിസ് പുല്ലുകാട്ടിൽ അച്ചൻ ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങൾ നേര്‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.