Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സൗത്ത് അഡലൈഡ് മലയാളി കമ്മ്യൂണിറ്റി ക്രിസ്മസ് - ന്യൂഇയർ ആഘോഷിച്ചു

samc

അഡലൈഡ്∙ വർണാഭമായ കലാപരിപാടികളോടെ സൗത്ത് അഡലൈഡ് മലയാളി കമ്മ്യൂണിറ്റി ക്രിസ്മസ് - ന്യൂഇയർ ആഘോഷിച്ചു. പുതുവർഷത്തിലെ പുലരികൾ പുതുമകൾ നിറഞ്ഞതാവട്ടെ എന്ന് മേയർ ക്രിസ് ഹന്ന തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു. മുഖ്യതിഥി ആയിരുന്ന പാർലമെന്റ് അംഗം ജിങ് ലീ സൗത്ത് അഡലൈഡ് മലയാളി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പറഞ്ഞു. 

മലയാളികളെ ഏകോപിപ്പിക്കുകയും ക്രിയാത്മകമായ പരിപാടികൾ ആസൂത്രണം ചെയ്യുകയും വഴി  സൗത്ത് അഡലൈഡ് മലയാളി കമ്മ്യൂണിറ്റി നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിനും അതിജീവനത്തിനു വലിയ സംഭാവനകളാണ് നൽകുന്നതെന്ന് ആശംസ പ്രസംഗത്തിൽ ഫാദർ ഫ്രഡ്‌ഡി,  വേണുഗോപാൽ ശങ്കുണ്ണി എന്നിവർ പറഞ്ഞു. 

പ്രോഗ്രാം കോഡിനേറ്റർ മെൽന ഷാജിയുടെ മേൽനോട്ടത്തിൽ നിരവധി കലാപരിപാടികൾ ആഘോഷങ്ങൾക്ക് നിറം പകർന്നു. അനിൽ കരിങ്ങന്നൂർ, സുജോ തോമസ്, പ്രതിഷ് ഗ്രിഗറി, പ്രീതി ജൈമോൻ, ജോൺസൻ ജോസഫ്, റാഫി പൗലോസ്, പോൾ എബ്രഹാം എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.