Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാതൃഭാഷ പഠിക്കാൻ എഎംഐഎയുടെ പള്ളിക്കുടം പദ്ധതി

MALAYALAM-LETTERS1

സിഡ്നി∙ എഎംഐഎ (ഓസ്ട്രേലിയൻ‌ മലയാളി ഇസ്‌ലാമിക് അസോസിയേഷൻ) എൻഎസ്ഡബ്യു മലയാളം പഠിക്കാൻ അവസരമൊരുക്കുന്നു. മലയാളം  എഴുതാനും വായിക്കാനും സംസാരിക്കാനു പഠിപ്പിക്കുന്ന 'പള്ളിക്കുടം' പദ്ധതി (മധുരം മലയാളം) ഫെബ്രുവരി 11 ന് ഉദ്ഘാടനം ചെയ്യും. സിഡ്നിയിലെ ഓബൺ കമ്മ്യൂണിറ്റി സെന്ററിലാണ് (44A Macquarie Road, Auburn, NSW 2144) ഉദ്ഘാടനം. 

ക്ലാസുകൾ തുടക്കത്തിൽ സൗജന്യമായിരിക്കും. ‘പള്ളിക്കൂടം’ തലവനായി പ്രൊഫസർ എ. എസ്. എം. സജീവ് ചുമതലയേൽക്കും. വിദ്യാർഥികളുടെ ഭാഷാജ്ഞാനം അനുസരിച്ച് വിവിധ തലങ്ങളിൽ പഠനം ഉണ്ടാകും. ക്ലാസുകൾ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ 1 വരെ ഓബൺ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. കുട്ടികൾക്കു ലഘുഭക്ഷണം നൽകാനും  എഎംഐഎ ഉദ്ദേശിക്കുന്നു. കുട്ടികളെ ചേർക്കാൻ രജിസ്ട്രേഷൻ ഫോം സമർപ്പിക്കണം. വിലാസം: Auburn Centre for Community , 44A Macquarie Rd, Auburn NSW 2144. വിവരങ്ങൾക്ക്: malayalam@amiansw.org.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.