Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്ട്രേലിയന്‍ ഡേ പരേഡില്‍ 'എന്‍റെ കേരളം' അംഗങ്ങള്‍ പങ്കെടുത്തു

parade-2

മെല്‍ബണ്‍∙ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2500 ഓളം പേര്‍ പങ്കെടുത്ത ഓസ്ട്രേലിയന്‍ ഡേ പരേഡില്‍ മലയാളി സംഘടന സാന്നിദ്ധ്യം ശ്രദ്ധേയമായി. മെല്‍ബണ്‍ സിറ്റിയില്‍ വച്ച് നടന്ന പരേഡില്‍ എന്‍റെ കേരളം കള്‍ച്ചറല്‍ ഫോറത്തിന്‍റെ 30 ഓളം പ്രവര്‍ത്തകരാണ് പരമ്പരാഗത കേരളീയ വേഷത്തില്‍ അണിനിരന്നു കൊണ്ട് തദ്ദേശീയരുടെ പ്രശംസ പിടിച്ചുപറ്റിയത്.

Parade-Main

ബെന്‍ഡിഗോ ചെമ്പട ബ്രദേഴ്സിന്‍റെ ചെണ്ട മേളത്തിന്‍റെ അകമ്പടിയോടെ ചുവട് വച്ച എന്‍റെ കേരളം ടീം ആയിരങ്ങളുടെ കരഘോഷം ഏറ്റുവാങ്ങി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട്  കേരള സാന്നിദ്ധ്യം കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് 'എന്‍റെ കേരളം' കള്‍ച്ചറല്‍ ഫോറം സംഘാടകര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.