Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഒഐസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം : തിരുവഞ്ചൂർ

oicc

മെൽബൺ∙ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെയും കെപിസിസി കലാസംസ്‌ക്കാരിക സംഘടന വിചാർ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒഐസിസി ടൗൺസ്‌വില്ലെ സെക്രട്ടറി സുരേഷ് പോളിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരം പുലർത്തുന്ന നിർധനരായ വിദ്യാർത്ഥികൾക്കു വേണ്ടി ഒഐസിസി ടൗൺ വില്ല ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണം ചെയ്തു. വർഷം തോറും നൽകി വരുന്ന ഇത്തരം ധനസഹായം സമൂഹത്തിനാകെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒഐസിസി നടത്തിവരുന്ന വിവിധ സാമൂഹ്യപ്രവർത്തനങ്ങളെപ്പറ്റി ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്തു വരുന്ന പ്രതിനിധികൾ സംസാരിച്ചു. യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ലതിക സുഭാഷ്, ഡോ.കെ.എൻ ബെത്തി, കെ.ജി.ഹരി, ബിജു കുമ്പിക്കൻ തുടങ്ങിയ സാമൂഹ്യ - രാഷ്ട്രീയ നേതാക്കൾ ആശംസാ പ്രസംഗം നടത്തി. ഒഐസിസി നേതാവ് ജോസ്‌മോൻ ആനതരിക്കൽ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.