Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നടനോത്സവം-17 വിജയികളെ ഫെബ്രുവരി 3ന് ആദരിക്കുന്നു

award-1

സിഡ്നി∙ ഓസ്‌ട്രേലിയൻ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷൻ ('അമ്മ) 2017 നവംബർ 27നും ഡിസംബർ 2നും ലിവർപൂളിൽ  നടത്തിയ നടനോത്സവം-17 ഡാൻസ് മത്സരത്തിലെ വിജയികളെ ആദരിക്കുന്ന അവാർഡ് നെറ്റ് ഫെബ്രുവരി 3 ശനിയാഴ്ച വൈകിട്ട് 6.30ന്. ഓൾ സൈന്റ്സ് ചർച്ച് ഹാളിൽ വിവിധ കലാപരിപാടികളോടെ അരങ്ങേറുന്ന അവാർഡ് നെറ്റിൽ ലിവർപൂൾ എംപി  സർവ്വശ്രീ പോൾ ജറാൾഡ് ലിഞ്ച് ഉദ്ഘാടനവും സമ്മാനദാനവും നടത്തുന്നു.

പ്രസ്‌തുത പരിപാടിയിൽ കാലാവധി തികക്കുന്ന 'അമ്മ പ്രസിഡന്റ് ജസ്റ്റിൻ ആബേലിന്റെ വിടവാങ്ങൽ സന്ദേശവും തിരഞ്ഞെടുപ്പു പ്രഖ്യാപനവും ഉണ്ടാവും. വിവിധ ഡാൻസ് സ്കൂളുകളും പ്രശസ്ത വ്യക്തികളും പങ്കെടുക്കുന്ന ഈ പ്രത്യേക പരിപാടിയിലേക്ക് എല്ലാപേർക്കും ഒരു ഫീസും കൂടാതെ പ്രവേശനം അനുവദിച്ചിരിക്കുന്നു. കലാപ്രേമികളെയും സഹൃദരെയും കുടുമ്പസമേതം സ്വാഗതം ചെയ്യുന്നു എന്ന് 'അമ്മ പിആർഒ ജിൻസ് ജോർജ് അറിയിച്ചിരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.