Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹാമിൽട്ടണിൽ തിരുനാളും വിവാഹ ഒരുക്ക സെമിനാറും

photo

ഹാമിൽട്ടൺ ∙ ഹാമിൽട്ടൺ സേക്രട്ട് ഹാർട്ട് സിറോ മലബാർ സമൂഹം ഫെബ്രുവരി 4 ന് ഞായറാഴ്ച സേക്രട്ട് ഹാർട്ട് തിരുനാൾ ആഘോഷിക്കുന്നു.

ഫെബ്രുവരി 4 ന് വൈകിട്ട് 4.30 ന് ജപമാല തുടർന്ന് തിരുനാൾ കുർബാന, പ്രദിക്ഷണം, ലദീഞ്ഞ്, അടിമ വയ്ക്കൽ, സ്നേഹ വിരുന്ന് എന്നിവയാണ് പ്രധാന പരിപാടികൾ, തിരുനാൾ തിരുകർമ്മങ്ങൾക്ക് ബിഷപ്പ് മാർ ബോസ്കോ പുത്തൂർ നേതൃത്വം നൽകും. ഇടവക പാരീഷ് കൗൺസിൽ, സൺഡേ സ്കൂൾ, സേക്രട്ട് ഹാർട്ട് യൂത്ത് മിനിസ്ട്രി എന്നിവർ നേതൃത്വം നൽകുന്ന തിരുനാൾ കമ്മിറ്റികളുടെ പ്രവർത്തനം പുരോഗമിക്കുന്നു. എല്ലാവർഷവും നിരവധി വിശ്വാസികളാണ് തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നത്. വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 5, 6, 7 തീയതികളിൽ കരകാരിക്കി(Kara kariki) ക്രിസ്ത്യൻ ക്യാംപിൽ നടക്കുന്നു.

സേക്രട്ട് ഹാർട്ട് സിറോ മലബാർ ഹാമിൽട്ടൺ ചാപ്ലൈൻ ഫാ. ജോബിൻ ജോസഫ് തിരുനാളിന്റെയും വിവാഹ ഒരുക്ക സെമിനാറിന്റെയും ഒരുക്കങ്ങൾ വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.