Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹാമിൽട്ടൺ സിറോ മലബാർ സമൂഹം തിരുനാൾ ആഘോഷിച്ചു

photo2

ഹാമിൽട്ടണ്‍ ∙ സിറോ മലബാർ സമൂഹം സേക്രഡ് ഹാർട്ട് തിരുനാൾ സമുചിതമായി ആഘോഷിച്ചു. തിരുനാൾ ആഘോഷങ്ങൾക്ക് ബിഷപ്പ് മാർ ബോസ്കോ പുത്തൂർ നേതൃത്വം നൽകി. ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് നടന്ന ജപമാല പ്രദക്ഷിണവും വളരെ ഭക്തിനിർഭരമായിരുന്നു. വിശ്വാസികളുടെ വിശ്വാസ പരിശീലനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബിഷപ്പ് ബോസ്കോ പുത്തൂർ നൽകിയ തിരുനാൾ സന്ദേശം വിശ്വാസികളെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു. ഫാദര്‍ സാൻറി, ഫാദർ ജോസിൻ, ഫാദർ ജെറാൾഡ് എന്നിവർ തിരുനാൾ കുർബാനയിൽ സഹകാർമ്മികരായിരുന്നു.

Photo1

വൈകിട്ടു മൂന്നിന് നടന്ന യുവജന മീറ്റിങ്ങിൽ പിതാവ് യുവജനങ്ങളുടെ കടമകളെക്കുറിച്ച് ഉദ്ബോധിപ്പിച്ചു. സേക്രഡ് ഹാർട്ട് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ ഇടവകയിലെ നിരവധി യുവതീ യുവാക്കൾ സംബന്ധിച്ചു.

തിരുനാൾ കുർബാനയിലും തുടർന്ന് നടന്ന ജപമാല പ്രദക്ഷിണത്തിലും സംബന്ധിച്ച് നിരവധി വിശ്വാസികൾ അനുഗ്രഹം പ്രാപിച്ചു. തിരുനാൾ വിജയകരമാക്കിയ ഏവർക്കും സിറോ മലബാർ മിഷൻ സേക്രഡ് ഹാർട്ട് കമ്മ്യൂണിറ്റിയുടെ ചാപ്ലൈൻ ഫാദർ ജോബിൻ ജോസഫും ട്രസ്റ്റി ജോസഫ് എം.ജെ യും നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.