Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രിസ്ബെനിൽ ഡിവൈൻ ധ്യാനം

ബ്രിസ്ബെൻ ∙ഡിവൈൻ  റിട്രീറ്റ്  സെന്ററിന്റെ  മുംബൈ കല്യാണിലുള്ള താബോർ ആശ്രമത്തിന്റെ നേതൃത്വത്തിൽ ബ്രിസ്ബെനിൽ നോമ്പുകാല ധ്യാനം നടക്കും. ഫെബ്രുവരി 25 ന് മിച്ചൽട്ടണിൽ  നടക്കുന്ന ഇംഗ്ലീഷ് ധ്യാനത്തിന്  ആശ്രമം സുപ്പീരിയറും ഡയറക്ടറുമായ ഫാ. മൈക്കിൾ പയ്യപ്പള്ളി വി. സി നേതൃത്വം നൽകും.

മിച്ചൽട്ടൺ ഔർ ലേഡി ഓഫ് ഡോളേഴ്സിൽ രാവിലെ 9.15 ന് ധ്യാനം ആരംഭിക്കും. ആന്തരിക ശുശ്രൂഷയെ തുടർന്ന് 3.30 ന് ദിവ്യബലിയോടെ ധ്യാനം സമാപിക്കുമെന്ന് പള്ളി വികാരി ഫാ. നൈജൽ സെക്വൈറ, ഫാ. ലൂഷിസ് എന്നിവരറിയിച്ചു. വിവരങ്ങൾക്ക്: തോമസ് മാത്യു: 0473117209, പാട്രിക് ഫെർണാണ്ടോ: 0470377415 എന്നിവരുമായി ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.