Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്പ്രിങ്ഫീൽഡ് മലയാളി അസോസിയേഷന് ഓസ്ട്രേലിയ ഡേ പുരസ്കാരം

21

ബ്രിസ്ബേയ്ൻ∙ ഓസ്ട്രേലിയ ഡേയോടനുബന്ധിച്ച് ബ്രിസ്ബേയ്നിലെ ഇപ്സ്വിച്ച് (Ipswich) സിറ്റി കൗൺസിൽ നൽകിയ മെഡലിയൻ പുരസ്കാരം സ്പ്രിങ്ഫീൽഡ് മലയാളി അസോസിയേഷന് (SMA) ലഭിച്ചു. സ്പ്രിങ്ഫീൽഡ് മലയാളി അസോസിയേഷൻ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളും ജീവകാരുണ്യപ്രവർത്തനങ്ങളും കണക്കിലെടുത്താണ് പുരസ്കാരം നൽകിയത്. ഇപ്സ്വിച്ച് സിവിക് സെന്ററിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പുരസ്കാരം സമ്മാനിച്ചു. 

കൗൺസിലിന്റെ പരിധിയിലുൾപ്പെടുന്ന പ്രദേശങ്ങളുടെ പുരോഗതിക്കായി ക്രിയാത്മകമായ സംഭാവനകൾ നൽകുന്നവർക്കാണ് ഓസ്ട്രേലിയ ഡേ പുരസ്കാരങ്ങൾ നൽകുന്നത്. ക്ലീൻ അപ് ഓസ്ട്രേലിയയുടെ ഭാഗമായുള്ള ശുചീകരണം, രക്തദാന ക്യാമ്പ്, ജീവകാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണം തുടങ്ങിയ അസോസിയേഷൻ നടത്തിയ നിരവധി പ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിരുന്നു. സ്പ്രിങ്ഫീൽഡിൽ കൗൺസിലിന്റെ കീഴിലുള്ള ലൈബ്രറി നിർമ്മാണത്തിന് നേതൃത്വം നൽകിയതും മലയാളി അസോസിയേഷനാണ്. ലൈബ്രറി ജൂണിൽ പ്രവർത്തനമരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.