Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബൺ സിറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

feast-of-st-alphonsa

മെൽബൺ∙ സെന്റ് അൽഫോൻസ സിറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വി.അൽഫോൻസമ്മയുടെ തിരുനാൾ ഫെബ്രുവരി 11 ഞായറാഴ്ച ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിൽ ഫെബ്രുവരി 3 മുതൽ ആരംഭിച്ചു. ക്യാംപെൽഫീൽഡിലെ സോമർസെറ്റ് റോഡിലുള്ള കാൽദീയൻ ദേവാലയത്തിലാണ് തിരുക്കർമ്മങ്ങൾ നടക്കുന്നത്. വൈകിട്ട് മൂന്നിനു കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ കൊടിയേറ്റം നിർവ്വഹിക്കുന്നതോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.

തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പ്രത്യേകം അലങ്കരിച്ച പീഠങ്ങളിൽ പ്രതിഷ്ഠിക്കും. കഴുന്നും മുടിയും എഴുന്നള്ളിക്കാനും അടിമ വയ്ക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. 4.30ന് നടക്കുന്ന ആഘോഷപൂർവ്വമായ തിരുനാൾ കുർബാനയ്ക്ക് മെൽബൺ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ എന്നിവർ സഹകാർമ്മികരായിരിക്കും.

വിശുദ്ധ കുർബാനക്കു ശേഷം വിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചും കൊണ്ടുള്ള പ്രദക്ഷിണത്തിനു ബീറ്റ്സ് ബൈ സെന്റ് മേരീസിന്റെ കലാകാരന്മാരുടെ ചെണ്ട മേളവും നാസിക് ഡോളും കൊഴുപ്പേകും. പൊൻകുരിശും വെള്ളി കുരിശുകളും മുത്തുക്കുടകളും വഹിച്ചു കൊണ്ടുള്ള ഈ മനോഹരമായ പ്രദക്ഷിണം വിശുദ്ധ അൽഫോൻസാമ്മയോടുള്ള ഇടവക മക്കളുടെ ആദരവ് വിളിച്ചോതും. തുടർന്ന് സമാപന പ്രാർത്ഥനകൾക്ക് ശേഷം 2019ലെ തിരുനാൾ ഏറ്റു കഴിക്കുന്നവരുടെ പ്രസുദേന്തി വാഴ്ചയും നടക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും.

55 പ്രസുദേന്തിമാരാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്. തിരുനാൾ മനോഹരമാക്കാൻ കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ബേബിച്ചൻ എബ്രഹാം, ജോബി മാത്യു, പാരീഷ് കൗൺസിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു. സഹനത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പാതയിലൂടെ സ്വജീവിതത്തെ സമർപ്പിച്ചു നമുക്കെന്നും മാതൃകയായി തീർന്ന വിശുദ്ധ അൽഫോൻസമ്മയുടെ മധ്യസ്ഥയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാൻ തിരുന്നാൾ ആഘോഷത്തിലേക്ക് ജാതി മത ഭേദമെന്യെ ഏവരെയും ക്ഷണിക്കുന്നതായി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.