Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്ട്രേലിയൻ സേനയിൽ മലയാളി വനിത

remya-ramesh

മെൽബൺ∙ കങ്കാരുക്കളുടെ നാട്ടിൽ തോക്കേന്തി രാജ്യരക്ഷയൊരുക്കാൻ ഇനിയൊരു മലയാളി മങ്കയും. ഇന്ത്യൻ കരസേനയിൽ പോലും മലയാളി വനിതാ സാന്നിധ്യം വിരളമായിരിക്കുമ്പോഴാണ് ഓസ്ട്രേലിയയിലെ പട്ടാളസംഘത്തിൽ തൃശൂർ സ്വദേശിനി രമ്യ രമേശ് ഇടംപിടിച്ചത്. പരിശീലനം പൂർത്തിയാക്കി ഇന്നലെ നടന്ന പാസിങ് ഔട്ട് പരേഡിലാണ് രമ്യ ഔദ്യോഗികമായി പട്ടാളക്കാരിയായത്.

തൃശൂർ പൊങ്ങണംകാട് നൊട്ടത്ത് കൃഷ്ണകുമാറിന്റെയും രമാദേവിയുടെയും മകളും പെരുമ്പാവൂർ ഉണിച്ചേനാട്ട് രമേശിന്റെ ഭാര്യയുമായ രമ്യ (32) എംഎസ്‍സിയുടം എംബിഎയും നേടിയ ശേഷമാണ് അഞ്ചരവർഷം മുൻപ് ഓസ്ട്രേലിയയിൽ എത്തിയത്.

ramya-remesh

വില്ലടം ഗവ.ഹൈസ്കൂൾ, തൃശൂർ വിമല കോളജ്, കേരള വർമ കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി ഗൾഫിൽ ഓയിൽ കമ്പനിയിൽ അഡ്മിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴാണ് ഓസ്ട്രേലിയയിലേക്കു കുടിയേറിയത്. ഓസ്ട്രേലിയൻ പൗരത്വം നേടി ഒന്നരവർഷം ആയപ്പോഴേക്കും രമ്യ ഓസ്ട്രേലിയൻ പട്ടാളക്കാരിയായി.

മൂന്നു കുട്ടികളുടെ അമ്മയായ രമ്യ അതികഠിനമായ പരിശീലനങ്ങൾ പൂർത്തിയാക്കി സേനയിൽ എത്തിയെന്നത് രമ്യയുടെ നേട്ടത്തിനു മാറ്റുകൂട്ടുന്നു. മലകയറ്റം, വനയാത്ര, ഫയറിങ്, ഓട്ടം, വടത്തിൽ കയറ്റം തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയ ഓസ്ട്രേലിയൻ കരസേനയുടെ ബ്രാവോ– 15 എന്ന പ്ളാറ്റൂണിലെ 40 അംഗങ്ങളിൽ 10 പേർ വനിതകളാണ്.

ramya-ramesh

വാഗവാഗയിലെ റോബ് ഓയിൽ കമ്പനിയിൽ എഞ്ചിനിയറായ ഭർത്താവ് രമേശ് , മക്കളായ ശ്രീഹരി (8), ശ്രാവൺ (3), ശിവാനി (1) എന്നിവരടങ്ങളിയതാണു രമ്യയുടെ കുടുംബം.

സൗജന്യ താമസസൗകര്യവും ചികിത്സാ സംവിധാനങ്ങളും ഉൾപ്പെടെ മികച്ച വേതന വ്യവസ്ഥകളാണ് സേനാംഗങ്ങൾക്കുള്ളത്. ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിലും രാജ്യത്തിനു പുറത്തും സേവനമനുഷ്ഠിക്കേണ്ടി വരുമെന്നതും പ്രതികൂല കാലാവസ്ഥകളിലും ജോലി ചെയ്യേണ്ടി വരുമെന്നതും ആണു മറ്റൊരു വെല്ലുവിളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.