Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എജിഡിസി ഇനി ഓസ്‌ട്രേലിയയിലും

എബി പൊയ്ക്കാട്ടിൽ
ngoc1

മെൽബൺ∙ കേരളത്തിൽ സ്ഥാപിതമായ എജിഡിസി ഇനി ഓസ്‌ട്രേലിയയിലും. എജിഡിസി അതിന്റെ ആദ്യ വർഷാഘോഷം ഫെബ്രുവരി 10നു മെൽബൺ സബർബ് ആയ ഷേപ്പാർട്ടൻ ബാപ്പിസ്റ്റ് സ്റ്റേഡിയത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി ആഘോഷിച്ചു. വളരെ ഊഷ്മളമായ വരവേൽപ്പാണ് ഷേപ്പാർട്ടൻ മലയാളി സമൂഹവും വിവിധ  ഇന്ത്യൻ സമൂഹവും  എജിഡിസിക്ക്  നൽകിയത്. എജിഡിസി അതിന്റെ പ്രവർത്തനങ്ങൾ മെൽബണിലേക്കും വ്യാപിപ്പിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് അതിനായി വിവിധ സംഘടനകളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നു എജിഡിസി സ്ഥാപകനും കോറിയോഗ്രാഫറുമായ സാം അറിയിച്ചു.

ngoc14

കൂടാതെ മെൽബണിലും സബർബുകളിലും ഉള്ള ഡാൻസിൽ കഴിവുള്ള 15 വയസിനു മുകളിലുള്ള കുട്ടികളെ ഒരുമിച്ചു കൂട്ടി തികച്ചും പ്രഫഷണൽ രീതിയിൽ  പരിശീലനം നൽകി എജിഡിസി ശക്തിപ്പെടുത്തി വിവിധ ഓസ്ട്രേലിയൻ ഷോകളുടെ ഭാഗമാകാൻ ആണു സാം പരിശ്രമിക്കുന്നത്. കേരളത്തിൽ വിവിധ സ്റ്റേജ്ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു സാം.

ngoc12

നാലു വർഷം  മുൻപാണ് ഓസ്‌ട്രേലിയയിൽ കൂടിയേറിയത്. ഭാര്യ മരിയയും മകളായ അന്നയും ഷേപ്പാർട്ടനിലാണ് ഇപ്പോൾ താമസിക്കുന്നത്. ഒരു റജിസ്റ്റേർഡ് നഴ്സ് ആയ സാം ജോലി തിരക്കുകൾക്കിടയിൽ സമയം മാറ്റി വച്ചാണ് കുട്ടികൾക്കു പരിശീലനം നൽകുന്നത്.  ബോളിവുഡ്, സിനിമാറ്റിക് ഫോക് ആൻഡ് വെസ്റ്റേൺ, ഹിപ് ഹോപ് ആൻഡ് ഡ്രാമ ഡാന്സസ് ആണ് പ്രധാനമായും ഇപ്പോൾ  പരിശീലിപ്പിക്കുന്നത്.

ngoc13

വരുന്ന മാസങ്ങളിൽ വരാനിരിക്കുന്ന മെൽബൺ ഷോകളുടെ ഭാഗമാകാനുള്ള പരിശീലനത്തിലാണ് എജിഡിസി കുട്ടികൾ ഇപ്പോൾ. രക്ഷിതാക്കളുടെ ഭാഗത്തു നിന്നും വളരെ നല്ലൊരു പ്രചോദനമാണ് എജിഡിസിക്ക് ലഭിക്കുന്നത്, അതുകൊണ്ടു തന്നെ വളരേ ഏറെ പ്രതീക്ഷകളാണ് മുൻപോട്ടുള്ളത് എന്നു  സാം അറിയിച്ചു. കൂടാതെ ഡാൻസിനോടു താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് എജിഡിസിയുമായി റജിസ്റ്റർ ചെയ്യാവുന്നതാണ്. ഇ കാണുന്ന ഇ മെയിലിലോ (agdc.australia@gmail.com), +61424279450 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെട്ടാൽ വിശദമായ വിവരങ്ങൾ ലഭിക്കുമെന്നും അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.