Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിമാനത്തിനുള്ളിൽ ഹെഡ്ഫോൺ പൊട്ടിത്തെറിച്ചു; ഓസ്ട്രേലിയൻ യുവതിയ്ക്ക് മുഖത്തു പൊള്ളലേറ്റു

battery-operated-headphone-explosion

മെൽബൺ ∙ പാട്ടുകേൾക്കുന്നതിനിടെ ഹെഡ്ഫോൺ പൊട്ടിത്തെറിച്ചു; അതും ആകാശത്തുവച്ച്. ഓസ്ട്രേലിയൻ യുവതിക്കാണ് വിമാനയാത്രയ്ക്കിടെ ആകാശത്തുവച്ച് ഹെഡ്ഫോൺ പൊട്ടിത്തെറിച്ച് മുഖത്ത് പൊള്ളലേറ്റത്. ബെയ്ജിങ്ങിൽ നിന്ന് മെൽബണിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞമാസം 19നാണ് സംഭവമുണ്ടായത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹെഡ്ഫോണാണ് യുവതി ധരിച്ചിരുന്നത്. പൊട്ടിത്തെറിച്ച് തീകത്തിയതോടെ വിമാനജോലിക്കാർ വെള്ളമൊഴിച്ചു. വിമാനത്തിനുള്ളിൽ പ്ലാസ്റ്റിക് കരിഞ്ഞ പുകയുടെ ഗന്ധം നിറഞ്ഞു. ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വിമാനത്തിനുള്ളിൽ ഉപയോഗിക്കരുതെന്ന നിയമം കർശനമാക്കണമെന്നതിന്റെ സൂചനയാണ് സംഭവമെന്ന് വിദഗ്ധർ പറയുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.