Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാ. ടോമിയെ കുത്തിയത് 'നിങ്ങള്‍ ഇന്ത്യക്കാരനോ? ഹിന്ദുവോ, മുസ്ലിമോ' എന്ന് ആക്രോശിച്ചു കൊണ്ട്

fr-tomy-mathew ഫാ. ടോമി മാത്യു

മെല്‍ബണ്‍ ∙ ഓസ്‌ട്രേലിയയില്‍ മലയാളി വൈദികനായ ഫാ. ടോമി കളത്തൂര്‍ മാത്യുവിനെ പള്ളിക്കുള്ളില്‍ അക്രമി കുത്തിവീഴ്ത്തിയത് പ്രഭാത പ്രാര്‍ഥനയ്ക്ക് ഒത്തുചേര്‍ന്ന വിശ്വാസികള്‍ക്കു മുന്നില്‍ വച്ച്. രാവിലെ പതിനൊന്നു മണിക്ക് ഇറ്റാലിയന്‍ കുര്‍ബാന ആരംഭിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ 'നിങ്ങള്‍ ഇന്ത്യക്കാരനോ? ഹിന്ദുവോ, മുസ്ലിമോ', നിങ്ങള്‍ക്ക് കുര്‍ബാന കഴിക്കാനാവില്ല, നിങ്ങളെ ഞാന്‍ കൊല്ലും' എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമി വൈദികനെ ആക്രമിച്ചത്. ഫാ. ടോമിയുമായി കുറച്ചുസമയം തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് പാന്റിന്റെ പോക്കറ്റില്‍നിന്നു കത്തിയെടുത്തു കഴുത്തില്‍ കുത്തിയത്.

st-mathews-church1 ഫോക്‌നറിലുള്ള സെന്റ് മാത്യൂസ് പള്ളി

പരിഭ്രാന്തരായ വിശ്വാസികള്‍ അക്രമിയെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. പലരും പിന്തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഫാ. ടോമിയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പരുക്കു ഗുരുതരമല്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ മെല്‍ബണിലെ ഫോക്‌നറിലുള്ള സെന്റ് മാത്യൂസ് പള്ളിയിലാണ് അക്രമസംഭവം അരങ്ങേറിയത്. അക്രമിയെ കഴിഞ്ഞയാഴ്ച പള്ളിക്കു സമീപം ചുറ്റിത്തിരിയുന്നതായി കണ്ടിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമ്പതു വയസിനടുത്തു പ്രായമുള്ള ഇറ്റാലിയന്‍ വംശജനാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. ഫാ. ടോമി 2014 മുതല്‍ സെന്റ് മാത്യൂസ് പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിച്ചുവരികയാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.