Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്‌ട്രേലിയയിൽ മെഗാ സ്റ്റാർ മമ്മൂട്ടി- 'ദി ഗ്രേറ്റ് ഫാദർ' ഫാൻസ്‌ ഷോ 31ന്

great-father

കാൻബറ∙ ഓസ്‌ട്രേലിയയിൽ ആദ്യമായി മലയാള സിനിമ റിലീസിങ്ങിനോടനുബന്ധിച്ച് ഫാൻസ്‌ ഷോ അരങ്ങേറുന്നു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ 'ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചു കാൻബറ, സിഡ്‌നി, മെൽബൺ എന്നിവടങ്ങളിലാണ്‌ 31ന് ഫാൻസ്‌ ഷോ നടക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള സിനിമ രാജ്യത്ത് റിലീസ് ചെയ്യുന്നതിനൊപ്പം ഓസ്‌ട്രേലിയയിലും റിലീസ് ചെയ്യുന്നത്

30 ന് കേരളത്തിൽ റിലീസ് ചെയ്യുന്ന സിനിമ 31 ന് ഓസ്‌ട്രേലിയയിൽ തീയേറ്ററുകളിൽ എത്തും. മറ്റു ഭാഷകളിലെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ തന്നെ ഓസ്‌ട്രേലിയയിൽ പ്രദർശനത്തിന് എത്തുമെങ്കിലും മലയാള സിനിമകൾ പ്രദർശനത്തിന് എത്തുക ആഴ്ചകൾ കഴിഞ്ഞാണ്. ഈ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ എന്ന ചലച്ചിത്രത്തെ അതി വിപുലമായ ഫാൻസ്‌ ഷോയിലൂടെ വരവേൽക്കുവാൻ സിനിമ ആസ്വാദകർ ഒരുങ്ങുന്നത്.

ഓസ്‌ട്രേലിയയിൽ ഈ സിനിമ റിലീസ് ചെയ്യുന്നത് പോപ്‌കോൺ എന്റർറ്റെയിൻമെൻറ് ഓസ്ട്രേലിയ, ഐഓസി ഇവെന്റ്‌സ്, ഫ്രണ്ട് എന്റർടെയിൻമെൻറ് ആൻഡ് മാസ് മെൽബൺ എന്നിവർ ചേർന്നാണ്. കൂടുതൽ മലയാള സിനിമകൾ റിലീസ് ദിവസങ്ങളിൽ തന്നെ ഓസ്‌ട്രേലിയയിൽ പ്രദര്ശനത്തിന് എത്തിക്കുന്നതിന് പ്രചോദനമേകുന്നതിനും മലയാള സിനിമ ആസ്വാദകരുടെ സിനിമയോടുള്ള അഭിനിവേശം വളർത്തുന്നതിനുമാണ് ഇത്തരത്തിലൊരു ഫാൻസ്‌ ഷോ നടത്തുന്നതെന്ന് പോപ്‌കോൺ എന്റർറ്റെയിൻമെൻറ് ഓസ്ട്രേലിയ വക്താവ് പറഞ്ഞു.

പരിപാടിയെയും സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾക്ക്: റ്റിബിൻ വടക്കേൽ (കാൻബറ, ഫോൺ: 0469904019 ), സുമേഷ് (സിഡ്‌നി, ഫോൺ: 0425219430 ) ആനന്ദ് (മെൽബൺ, ഫോൺ: 0433911666 ), എബി (മെൽബൺ, ഫോൺ:0469802054 )

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.