Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

"ബൈബിൾ കലോത്സവം 2017" പ്രൗഢഗംഭീരമായി

Bible-Kalolsavam-photo-1

പെർത്ത്∙ സെൻറ് ജോസഫ് സീറോ മലബാർ ഇടവകയുടെ ആഭ്യമുഖ്യത്തിൽ "ബൈബിൾ കലോത്സവം 2017" മെയ് 6, 7 തീയതികളിൽ നടന്നു. ദൈവവിശ്വാസവും, ധാർമ്മികമൂല്യങ്ങളും നഷ്ടപ്പെട്ടുപോകാതെ, കുട്ടികളിൽ പഠ്യേതര കഴിവുകളും വികസിപ്പിച്ച് മികച്ച പ്രതിഭകളാക്കുകയാണ്  "ബൈബിൾ കലോത്സവം" കൊണ്ട് ലക്ഷ്യമിടുന്നത്. എഴുന്നൂറിലധികം മതബോധന വിദ്യാർത്ഥികൾ ആറ് ഗ്രൂപ്പുകളിലായി പങ്കെടുത്തു.

ഇടവക വികാരി ഫാ. അനീഷ് പൊന്നെടുത്തകല്ലേൽ V.C. ഉത്‌ഘാടനം ചെയ്ത ദ്വിദിന പരിപാടിയിൽ നിരവധി വൈദികർ പങ്കെടുത്തു. പ്രഥമാദ്ധ്യാപകനായ പ്രകാശ് ജോസഫിനായിരുന്നു പരിപാടിയുടെ ഏകോപനച്ചുമതല. ചിത്രരചനാ, ഉപന്യാസം, കവിതാരചന, പാട്ട്, ബൈബിൾ വായന, മലയാളത്തിലും ഇംഗ്ലീഷിലും നടന്ന പ്രസംഗമത്സരങ്ങൾ എന്നിവയായിരുന്നു ആദ്യദിനത്തിലെ മത്സരങ്ങൾ.

ഏഴാം തീയതി ഉച്ചക്ക് കുർബാനക്ക് ശേഷം "ബൈബിൾ ക്വിസ്" മത്‌സരം നടന്നു. തുടർന്ന് ഗാനമേള, കേരളക്രൈസ്തവ കലാരൂപമായ "മാർഗംകളി" എന്നിവ അരങ്ങേറി. ക്രൈസ്തവജീവിതവുമായി ബന്ധപ്പെട്ട പ്രച്ഛന്ന മത്സരവും, നിശ്ചലദൃശ്യങ്ങളും കരഘോഷത്തോടെയാണ് സദസ് വരവേറ്റത്. വർണ്ണാഭമായ നൃത്തമത്സരങ്ങൾ പ്രവാസികളായ കാണികൾക്ക് ഒരു യുവജനോത്സവം ആസ്വദിക്കുന്ന പ്രതീതി നൽകി. വേദിക്ക് പുറത്ത് വിഭവസമൃദ്ധമായ പാചകവിഭവങ്ങളും നാടൻ തട്ടുകടയും ഗ്രഹാതുരത്വത്തിന്റെ സ്മരണകൾ സമ്മാനിച്ചു.

ബൈബിൾ സംഭവങ്ങളുടെ ദൃശ്യാവിഷ്‌കരണം വ്യത്യസ്തത പുലർത്തി. പ്രതികൂല സാഹചര്യത്തിലും മോശയെ ശത്രുകരങ്ങൾ കൊണ്ടുതന്നെ സംരക്ഷിച്ച ദൈവം, ശത്രുപാളയത്തിൽ കയറി ശത്രുപടയെ നശിപ്പിച്ച യൂദിത്ത് എന്ന യഹൂദവനിത, ആദിമ ക്രിസ്ത്യാനികളെ നിർദാരുണം ആക്രമിച്ചുകൊണ്ടിരുന്ന സാവൂളിനെ മനസാന്തരപ്പെടുത്തി ക്രിസ്തുവിന്റെ അപ്പസ്തോലനാക്കിയ സംഭവം; യഥാക്രമം ഈ സ്കിറ്റുകൾക്കാണ് ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ കിട്ടിയത്. മുൻവർഷത്തെ ജേതാക്കളായ "ഒലിവ് ഹൗസ്" തന്നെയാണ് ഈ വർഷത്തെയും ജേതാക്കൾ. ജോർദാസ് തരിയത്ത്, റീന നിജോ എന്നിവരാണ് ഒലിവ് ഹൗസിനെ നയിച്ചത്. രണ്ടാം സ്ഥാനം ജൂൻഡലപ്പിൽ നിന്നുള്ള "സെഹിയോൻ" ഹൗസും, മൂന്നാം സ്ഥാനം "കാർമൽ" ഹൗസും കരസ്ഥമാക്കി. സമ്മാനദാനത്തോടെ പരിപാടികൾ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.