Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഉഴുവൂർ സംഗമം 17നു നടന്നു

uzhavoor

ബ്രിസ്ബേൻ∙ ബ്രിസ്‌ബേന്റെ വിവിധ ഭാഗങ്ങളിലുള്ള ഉഴവൂർ നിവാസികൾ  2018 ഫെബ്രുവരി 17 ശനിയാഴ്ച  ഉഴവൂർ സംഗമത്തിനു സ്റ്റഫോർഡ് കമ്മ്യൂണിറ്റി ഹാളിൽ ഒത്തുകൂടി. 25 കുടുംബങ്ങളോളം ഒത്തുചേർന്ന ഈ സ്നേഹ സംഗമത്തിൽ നാട്ടിൽ നിന്നെത്തിയ എട്ടോളം മാതാപിതാക്കൾ നിറസാന്നിധ്യമായി. ആരംഭ പ്രവർത്തകരായ ചിപ്‌സ് വേലിക്കെട്ടേൽ, ജോൺ കൊറപ്പിള്ളി,ജോസഫ് കുഴിപ്പിള്ളി, സുനിൽ പൂത്തോലിക്കൽ, ജോസ്മോൻ വാഴപ്പിള്ളിൽ എന്നിവർ ചേർന്നു നിലവിളക്കു തെളിയിച്ചു പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സിബി അഞ്ചരക്കുന്നത്തും ജയിംസ് കൊട്ടാരവും ചേർന്നു മാതാപിതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു.സുനിൽ കാരക്കൽ, ബ്ലെസൻ മുപ്രാപ്പിള്ളിൽ, സിബി പനങ്കായിൽ എന്നിവർ ആശംസകളർപ്പിച്ചു അജോ വേലിക്കെട്ടേൽ, സൈജു കാറത്താനത്ത്, ജെറി വള്ളിപ്പടവിൽ, സൈമൺ വാഴപ്പിള്ളിൽ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.

ജെയ്‌മോൻ മുര്യൻ മ്യാലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാപരിപാടികളിൽ ലിജോ കൊണ്ടാടം പടവിൽ, റ്റോജി ചെറിയക്കുന്നേൽ, റ്റോബി പേരൂർ, അജീഷ്, അബീഷ് വള്ളോത്താഴത്ത് എന്നിവരും കുട്ടികളും ചേർന്നു പങ്കെടുത്തു. ബ്ലെസൻ ആൻഡ് ടീം അവതരിപ്പിച്ച സ്റ്റേജ് ഡാൻസ് ഈ സന്ധ്യക്ക് കൊഴുപ്പേകി. ഉഴവൂർ സംഗമത്തിന്റെ സമാപനത്തിൽ അടുത്ത സംഗമത്തിന്റെ കാര്യ പരിപാടികൾ അറിയിച്ചു കൊണ്ടും ഏവർക്കും നന്മ പറഞ്ഞു കൊണ്ടും ലയോള മാടപറമ്പത്ത് സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.