Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബൺ ക്നാനായ വിമൻസ് ഫോറത്തിന്റെ വാർഷിക ക്യാംപ് വൈറൽ ആകുന്നു

റെജി പാറയ്ക്കൻ
womens-forum

മെൽബൺ ∙ മെൽബണിലെ ക്നാനായ വനിതകളുടെ കൂട്ടായ്മയായ മെൽബൺ ക്നാനായ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24, 25 തീയതികളിൽ വാർഷിക ക്യാംപും  നൈറ്റ് ഒൗട്ടും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. മെൽബണിലെ Neerim East  ലെ ഫോറസ്റ്റ് എഡ്ജിൽ  24 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ആരംഭിച്ച് 25 ഞായറാഴ്ച 1 മണിക്ക് സമാപിക്കുന്ന രീതിയിൽ ആണ് വാർഷിക ക്യാംപും  നൈറ്റ് ഔട്ടും സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. നൂറിൽപ്പരം ക്നാനായ വനിതകൾ പങ്കെടുക്കുന്ന വാർഷിക ക്യാംപിൽ വ്യത്യസ്തങ്ങളായ പരിപാടികൾ ആണു സംഘാടകർ ഒരുക്കിയിരിക്കുന്നത്. കലാപരിപാടികൾ, ചർച്ചകൾ, രുചികരമായ നാടൻ ഭക്ഷണങ്ങൾ ഇവയെല്ലാം ക്യാംപിന്റെ പ്രത്യേകതകൾ ആണ്.

മെൽബൺ ക്നാനായ വിമൻസ് ഫോറത്തിന്റെ വാർഷിക ക്യാംപ് വിജയിപ്പിക്കുന്നതിന് ജോമിനി പൂഴിക്കുന്നേൽ, വിൻസി ഒറവക്കുഴി, മിനി എരുമത്തറയിൽ, അനില വാളത്താറ്റിൽ എന്നീ കമ്മിറ്റിക്കാരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് വിമല തച്ചേട്ടും സെക്രട്ടറി ലിസി വേളുപറമ്പിലും അറിയിച്ചു.

Address:
Forest Edge, 405 Mckenizie Rd
Neerim East
Victoria – 3831





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.