Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

റവ. ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്താ ഓഷ്യാന സന്ദർശനം മാർച്ച് 1 മുതൽ

yoohanon-mar-theodosius

മെൽബൺ∙സിറോ- മലങ്കര കത്തോലിക്കാ സഭയുടെ കൂരിയ ബിഷപ്പും ഓഷ്യാന - യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററുമായ റവ. ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത വലിയനോമ്പുകാലത്ത് ഓഷ്യാനിയായിൽ ഇടയ സന്ദർശനത്തിനെത്തുന്നു. 2017 സെപ്റ്റംബർ മാസം അഭിഷിക്തനായ മെത്രാപ്പോലീത്തയുടെ ആദ്യ ഇടയ സന്ദർശനമാണിത്.

2013 ൽ  ഓസ്ട്രേലിയ, ന്യൂസിലൻഡ് രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളിലായി ആരംഭിച്ച മിഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് അപ്പസ്തോലിക് വിസിറ്റേറ്ററുടെ നിയമനം. വിശ്വാസം കൂടുതൽ കരുത്തോടെ കാത്തുസൂക്ഷിക്കുന്നതിനും സമൂഹത്തിനു കൂടുതൽ ഉണർവേകുന്നതിനും ഈ ഇടയസന്ദർശനം ഇടയാകും. ‘സ്നേഹസ്വരൂപാ തവദർശനം’, ‘നായകാ ജീവദായകാ’, ‘രക്ഷകാ ഗായകാ പാലകാ നമോ’ തുടങ്ങി മലയാളികൾക്കു സുപരിചിതമായ ഒട്ടനവധി ഗാനങ്ങളുടെ രചയിതാവായ തിയഡോഷ്യസ് തിരുമേനി നല്ലൊരു ചിത്രകാരനും കൂടിയാണ്.

മാർച്ച് ഒന്നിനു ഉച്ചക്ക് ഒന്നിനു പെർത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന പിതാവിനു ചാപ്ലൈൻ ഫാദർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ പെർത്തിലെ മലങ്കര വിശ്വസികൾ സ്വീകരണം നൽകും. തുടർന്ന് അഡലൈഡ്, മെൽബൺ, കാൻബറ, സിഡ്നി, ബ്രിസ്ബെൻ, ന്യൂസിലൻഡ് എന്നീ കൂട്ടായ്മകൾ സന്ദർശിക്കും. മെത്രാപ്പോലീത്തയുടെ വിവിധ സ്ഥലങ്ങളിലെ സന്ദർശന വിവരങ്ങൾ ചുവടെ ചേർക്കുന്നു.

അഡലൈഡ് മാർച്ച്- 2-3
മെൽബൺ, മാർച്ച്- 4-5 കാൻബറ, മാർച്ച്- 6
സിഡ്നി, മാർച്ച്- 7
ബ്രിസ്ബെൻ, മാർച്ച്- 8-9
ന്യൂസിലാൻഡ് മാർച്ച്- 10-13

കൂടുതൽ വിവരങ്ങൾ സിറോ മലങ്കര കാത്തലിക് ചർച്ച്‌ ഓഷ്യാനയുടെ കോർഡിനേറ്ററും ചാപ്ലയിനുമായ ഫാദർ സ്റ്റീഫൻ കുളത്തുംകാരോട്ട് (0427 661 067) ഫാ. പ്രേംകുമാർ, ചാപ്ലയിൻ (0411 263 390) എന്നിവരിൽ നിന്നും ലഭ്യമാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.