Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വടംവലി മത്സരം 11 ന്

tug-of-war

മെൽബൺ∙ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖില ഓസ്ട്രേലിയ വടംവലി മത്സരം സംഘടിപ്പിക്കുന്നു.  പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന മത്സരം ഗോൾഡ് കോസ്റ്റിൽ അരുൺടേൽ പ്രൈമറി സ്കൂൾ ഗ്രൗണ്ടിൽ മാർച്ച് 11 ന് 9 മണിക്ക് ആരംഭിക്കും. മത്സരത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. ആവേശകരമായ മത്സരം  കാണുന്നതിനും കായിക മാമാങ്കം വിജയിപ്പിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: ഷാജി കുര്യൻ (പ്രസിഡന്റ്) : 0470538360, മെക്സൺ തോമസ് (സെക്രട്ടറി) , അജുമോൻ പോൾ : 0470324870, കുര്യൻ സ്കറിയ : 0450271508  എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.