Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൈരളി ബ്രിസ്ബേന്‍ സംഘടിപ്പിക്കുന്ന വടംവലി മത്സരം 10 ന്

tug-of-war

ബ്രിസ്ബേൻ ∙ കൈരളി ബ്രിസ്ബേനിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വടംവലി മത്സരം മാർച്ച് മാസം 10 ന്  രാവിലെ 9.30 മുതൽ അകേഷിയ റിഡ്ജ് സ്കൂൾ മൈതാനിയിൽ നടക്കും. തുടർച്ചയായ 9–ാം തവണയാണ് ഓസ്ട്രേലിയയിലെ മലയാളി സംഘടനയായ കൈരളി ബ്രിസ്ബേൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് കൈരളി എവർറോളിങ് ട്രോഫിയും 1501 ഡോളർ ക്യാഷ് അവാർഡും ലഭിയ്ക്കും. രണ്ടാം സമ്മാനം 751 ഡോളറാണ്.
വടംവലിയോടൊപ്പം തന്നെ 16 വയസ്സിൽ താഴെയുള്ളവരുടെ സോക്കർ ടൂർണ്ണമെന്റും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളോടനുബന്ധിച്ച് ഫെയ്സ് പെയിന്റിങ്ങും കുട്ടികൾക്കായി ജംപിംങ് കാസിലും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. നിരവധി ഫുഡ് സ്റ്റാളുകൾ അന്നേ ദിവസം പ്രവർത്തിക്കുന്നതാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.