Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മൾട്ടികൾച്ചറൽ ടെയ്സ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ ഒരുക്കങ്ങൾ പൂർത്തിയായി

multicultural

ബ്രിസ്ബേൻ∙ ബ്രിസ്ബേൻ മലയാളി അസോസിയേഷനും ബ്രിസ്ബേൻ സിറ്റി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മൾട്ടി കൾച്ചറൽ ടെയ്സ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവലി’ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 10 ന് 2 മുതൽ 8 വരെ സ്റ്റാഫോർഡ്, 38 ആപ്പിൾ ബി റോഡിലുള്ള കീയോങ്ങ് പാർക്കിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഭക്ഷണ പാനീയങ്ങളുടെ പ്രദര്‍ശനവും വിൽപനയും നടക്കും. ബ്രിസ്ബേൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോജോ തോമസിന്റെയും സെക്രട്ടറി എൽദോ തോമസിന്റെയും നേതൃത്വത്തിലുള്ള സ്വാഗത സംഘം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.