Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിഡ്‌നി മാർത്തോമ്മാ ഇടവകയ്ക്ക് പുതിയ ദേവാലയം

Untitled-2

സിഡ്‌നി∙ ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയ സിഡ്‌നി ബെഥേൽ മാർത്തോമ്മാ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം മാർച്ച് 11 ന് വൈകിട്ട്  4 ന് നടക്കും. മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ ജോസഫ് മാർത്തോമ്മാ മെത്രാപോലിത്ത സിഡ്‌നിയിലെ വിവിധ ക്രൈസ്തവ നേതാക്കന്മാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ശിലാസ്ഥാപന കർമ്മം നിർവഹിക്കും.

ഇടവക സ്വന്തമായി വാങ്ങിയ ഹോഴ്സിലി പാർക്കിലുള്ള സ്ഥലത്താണ് ശിലാസ്ഥാപന ശുശ്രൂഷകൾ നടക്കുക. 400 പേർക്കിരിക്കാവുന്ന ദേവാലയം, ഓഡിറ്റോറിയം, കാർപാർക്കിങ്, സൺഡേസ്‌കൂൾ ക്ലാസുകൾ  തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ദേവാലയ സമുച്ചയത്തിന്റെ നിർമ്മാണത്തിന് ഇതോടെ തുടക്കമാകും. ചടങ്ങിലേക്ക് ജാതിമതഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യന്നതായി വികാരി റവ. തോമസ് കോശി, സെക്രട്ടറി എബ്രഹാം ജോർജ്, കൺവീനർ ജീവൻ ജേക്കബ് എന്നിവർ അറിയിച്ചു. address- 1650 The Horsley Drive, Horsley Park NSW 2175

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.