Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

താരരാജാവിനെ വരവേൽക്കാൻ മെൽബൺ ഒരുങ്ങി

melbourne-celebration

മെൽബൺ∙ താരരാജാവ് മോഹൻലാൽ എത്തുന്നതിന്റെ ആഹ്ളാദ തിമിർപ്പിലാണ് മെൽബണിലെ മലയാളികൾ.തങ്ങളുടെ പ്രിയ ലാലേട്ടനെ  സ്വീകരിക്കാനുള്ള ഓട്ടപാച്ചിലിൽ ആണ് സംഘാടകർ. അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ജൂൺ 11 നാണ് മോഹൻലാൻ ഓസ്‌ട്രേലിയൻ മണ്ണിൽ പറന്നിറങ്ങുന്നത്. അഭിനയ മികവ് കൊണ്ട് മലയാളി മനസിനെ കീഴടക്കിയ പുലിമുരുകനെ സ്വീകരിക്കാൻ വൻ സജ്ജീകരണങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.കേരള ബൈക്കിസിന്റെ നേതൃത്വത്തിൽ അമ്പതോളം ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ അകമ്പടിയോടെ രണ്ട് Limousine കാറുകൾക്ക് പിന്നിലായി Bently കാറിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ വേദിയിലെത്തുന്നത്.

ചെണ്ട വാദ്യ മേളങ്ങളോടെയാണ് അദ്ദേഹത്തെ വേദിയിലേക്ക് ആനയിക്കുന്നത്.ഇതുപോലെ ഒത്തിരി മനോഹരമായ ഒരുക്കങ്ങളാണ് സംഘാടകർ ആസൂത്രണം ചെയ്യുന്നത്. ഇനിയും എന്തൊക്കെ ഒരുക്കങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നതെന്ന് പൂർണമായും പുറത്തുവിട്ടിട്ടില്ല.എന്തായാലും ഉജ്ജ്വല വരവേൽപ്പായിരിക്കും മോഹൻലാലിനു സംഘാടകർ നൽകുക.

ജൂൺ 11 തിങ്കളാഴ്ച്ച വൈകിട്ട് 6നു മെൽബണിലെ PALAIS THEATRE ൽ ആണ് ആഘോഷ മാമാങ്കത്തിന് കൊടിയുയരുന്നത്. ആവേശജനകമായ ഈ പരിപാടിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആയിരക്കണക്കിനു ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിഞ്ഞത്.

ഡെന്നി തോമസ്, ഷാജി മാത്യു, പ്രിനു ജോൺ, ജസ്റ്റിൻ, ജൂഡ്, ബിജു ആന്റണി, ആന്റണി പടയാട്ടിൽ, വിനീത് ജയചന്ദ്രൻ, സിറിൾ, സണ്ണി, വിഷ്ണു, ജിനീഷ്, പോൾ, വിപിൻ തോമസ്, ഫിന്നി മാത്യൂ എന്നിവരാണ് ഈ പരിപാടിയുടെ അണിയറപ്രവർത്തകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.