Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാർത്തോമ്മാ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി


സിഡ്‌നി∙ ഇരുപത്തിയഞ്ചു വർഷം പൂർത്തിയായ സിഡ്‌നി ബെഥേൽ മാർത്തോമ്മാ ഇടവകയുടെ പുതിയദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം അഭിവന്ദ്യ ജോസഫ് മാർത്തോമ്മാ മെത്രാപോലിത്ത നിർവഹിച്ചു. ഹോർസെലി പാർക്കിൽ ഇടവക സ്വന്തമായി വാങ്ങിയ സ്ഥലത്താണ് ചടങ്ങുകൾ നടന്നത്. ഇടവക വികാരി റവ. തോമസ് കോശി, സിഡ്‌നി സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ വികാരി ഫാ. തോമസ് വർഗീസ്, റവ. ഷിജോയ് എബ്രഹാം സ്കറിയ, ജെഫ് ഡീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇടവക വൈസ് പ്രസിഡന്റ്  ജോർജ്  തോമസ് സ്വാഗതം  ആശംസിക്കുകയും ബിൽഡിങ് കമ്മിറ്റി കൺവീനർ ജീവൻ ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

നാനൂറിലധികം പേർക്കിരിക്കാവുന്ന ദേവാലയം, ഓഡിറ്റോറിയം, വിശാലമായ കാർപാർക്കിങ്, സൺ‌ഡേ സ്‌കൂൾ ക്ലാസുകൾ, വികാരിയുടെ താമസസ്ഥലം എന്നിവ ഉൾപ്പെടുന്ന ദേവാലയ സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമായി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.