Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേസ്സി മലയാളിയുടെ വിദ്യാഭ്യാസ സെമിനാർ മാർച്ച് 17ന്

casy

മെൽബൺ ∙ വളരുന്ന പുതുതലമുറയുടെ വിദ്യാഭ്യാസ സമ്പ്രദായവും അതു വഴി എങ്ങനെ ലക്ഷ്യത്തിലെത്തുവാൻ കുട്ടികൾക്കാവും എന്ന വിഷയത്തിൽ കേസ്സി മലയാളി സെമിനാർ സംഘടിപ്പിക്കുന്നു. ഓസ്ട്രേലിയൻ വിദ്യാഭ്യാസത്തെ കുറിച്ചുള്ള സെമിനാർ മാർച്ച് 17ന് വൈകിട്ട് ആറിന് ക്രാൻബൺ ബല്ലാ ബല്ലാ കമ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടും. വിക്ടോറിയൻ വിദ്യാഭ്യാസവകുപ്പിലെ സീനിയർ പ്രോജക്ട്റ്റ് ഓഫിസർ കരോൾ ഹാൻ കിൻസൺ സെമിനാർ നയിക്കുന്നത്. 

ഒരു മണിക്കൂർ കുട്ടികളുടെ പഠന രീതികളെക്കുറിച്ചുള്ള അവതരണവും ശേഷം ചോദ്യോത്തര വേളയും ആയാണ് ക്രമീകരിച്ചിരിക്കുന്നത്. വരുന്ന തലമുറയുടെ ഭാവിയുടെ ബ്രഹത്തായ വിദ്യാഭ്യാസ രീതി പ്രവാസികളായ നാം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഈ സൗജന്യവിദ്യാഭ്യാസ സെമിനാറിലേയ്ക്ക് മുഴുവൻ ആളുകളെയും ഹാർദവമായി ക്ഷണിക്കുന്നതായി കേസ്സി മലയാളി പ്രസിഡന്റ് ഗിരിഷ് പിള്ള അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.