Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എഎഫ്എൽ മൾട്ടികൾച്ചറൽ അംബാസഡറായി മലയാളി മോഡൽ വിഷ്ണു ചെമ്പൻകുളം

vishnu

മെൽബൺ∙ മോഡലിങ് രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി വിഷ്ണു മോഹൻദാസിനെ ചെമ്പൻകുളത്തെ എഎഫ്എലിന്റെ മൾട്ടികൾച്ചറൽ അംബാസഡറായി തിരഞ്ഞെടുത്തു. ആദ്യമായാണ് ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിന്റ മൾട്ടികൾച്ചറൽ അംബാസഡറായി ഒരു മലയാളി വരുന്നത്. ലോകപ്രശസ്ത ഫാഷൻ റൺവേ ആയ വിർജിൻ ഓസ്ട്രേലിയ മെൽബൺ ഫാഷൻ ഫെസ്റ്റിവലിന്റെ ഭാഗം ആയതിനു തൊട്ടുപിന്നാലെയാണ് ഈ നേട്ടം കൈവരിച്ചത് .മാർച്ച് 24 ന് മെൽബണിൽ നടന്ന മൾട്ടികൾചറൽ ഹബ്ബിലാണ് വിഷ്ണുവിനെ തിരഞ്ഞെടുക്കുന്നത്. 

അന്നു നടന്ന ചടങ്ങിൽ എഎഫ്എൽ സ്ട്രാറ്റർജി മാനേജർ വാട്ടർലീ, മൾട്ടികൾച്ചറൽ മാനേജർ ആൻഡ്രൂ ഐങ്കർ, എഎഫ്എൽ ഇന്ത്യ ജനറൽ സെക്രട്ടറി സുദീപ് ചക്രവർത്തി, എന്നിവർ സന്നിഹിതരായിരുന്നു. ഒട്ടനവധി കമ്പനികളുടെയും ചാനലുകളുടെയും മോഡലായി രംഗത്ത് വന്ന വിഷ്ണു നാളിതു വരെ അറിയപ്പെടുന്ന ലോകോത്തര നിലവാരമുള്ള കമ്പനികളുടെ മോഡലായി അഭിനയിച്ചിട്ടുണ്ട്. റോയൽ പാർക്കിൽ നടക്കുന്ന യൂണിറ്റിസോക്കർ ,ഹോ തോൺ അക്കാദമി ടെസ്റ്റിങ് , ഹോതോൺ ഫിമെയിൽസ് സ്കിൽസ് ടെസ്റ്റ്‌ ,ഹോ തോൺ ജനറേഷൻ അക്കാദമി ടെസ്റ്റ് എന്നീ മൽസരങ്ങളിൽ മൾട്ടികൾച്ചറൽ  അംബാസഡർമാർക്ക് അവരുടെ മികവ് തെളിയിക്കാൻ അവസരം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.