Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ഓസ്ട്രേലിയ - ന്യൂസിലൻഡ് കൺവൻഷൻ 18 മുതൽ 30 വരെ

എബി പൊയ്ക്കാട്ടിൽ
0pc-mustafa2

മെൽബൺ/വെല്ലിങ്ടൻ∙ സഭയുടെ അതിരുകളില്ലാതെ ക്രൂശിന്റെ സ്‌നേഹസന്ദേശവുമായി സി.വി. ജോർജ് , ചമ്പലിൽ ഏപ്രിൽ 18 മുതൽ 30 വരെ  ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും സുവിശേഷ സന്ദേശം നൽകുന്നു.ക്രിസ്തു  തരുന്ന പാപക്ഷമയും ഹൃദയ ശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ചു പ്രാർത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ പ്രാർത്ഥന കൂട്ടായ്മയാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്. 

സഭയോ സമുദായമോ അല്ല മാറേണ്ടത് ഹൃദയമാണ് മാറേണ്ടത് എന്നുള്ളതും ജീവിതത്തിനു രൂപാന്തരവും നിത്യ രക്ഷയും തരുന്ന യേശുക്രിസ്തുവിന്റെ  നിർമ്മല സുവിശേഷം പ്രചരിപ്പിക്കുക എന്നുള്ളതുമാണ്  ക്രിസ്ത്യൻ റിവൈവൽ ഫെൽലോഷിപ്പിന്റെ കാതലായ ലക്ഷ്യം. ഓരോരുത്തരും നിൽക്കുന്ന സഭയിൽ ഉറച്ചുനിന്നുകൊണ്ടു ഇതര സഭകളെ ആദരിക്കുക എന്നുള്ളതാണ് സിആർഎഫിന്റെ  അടിസ്ഥാന പ്രമാണം.

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിനു നേതൃത്വം നൽകുന്നത് പ്രഫ.എം.വൈ യോഹന്നാൻ ആണ്.കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ നിന്നും പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്ത അദ്ദേഹം തന്റെ 82-ാം വയസ്സിലും മുഴുവൻ സമയവും സുവിശേഷവേലക്കായി ഓടി നടക്കുന്ന ഒരു കർതൃദാസനാണ്. 

ഏപ്രിൽ  18 നു പെർത്തിലും 20നു മെൽബണിലും, 21നു ബ്രിസ്ബേനിലും 22നു സിഡ്നിയിലും ആണ് സുവിശേഷ യോഗങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. 

ന്യൂസിലൻഡിൽ, ക്രൈസ്റ്റ് ചർച്ചിൽ ഏപ്രിൽ 24നും വെല്ലിങ്ടനിൽ  25നും പാമെൽസ്റ്റൺ നോർത്തിൽ‌ 26നും ഹാമിൽട്ടണിൽ 27നും ഓക്‍ലൻഡിൽ  28 , 29 തിയതികളിലും സുവിശേഷ യോഗങ്ങൾ നടക്കുന്നു.

ദൈവവചനം കേട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ നിങ്ങളെ ഓരോരുത്തരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 

കൂടാതെ പ്രഫ.എം.വൈ യോഹന്നാൻ പവർവിഷൻ ടിവിയിൽ കൂടി എല്ലാ ദിവസവും രാവിലെ 10നും,വൈകിട്ട് ആ

ിനും (AEST ) സുവിശേഷ സന്ദേശം നൽകുന്നു. 

കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക - www.crfgospel.org , 

Contact  - +61 416 180 955 (Australia), +64 21 126 8337 (New Zealand)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.