Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജൂണ്ടലപിൽ സരിഗമ പെർത്തിന്റെ ഗാനമഴ

Team

പെർത്ത് ∙ ജൂണ്ടലപ്പ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ചു ഏപ്രിൽ 7 ശനിയാഴ്ച പെയ്തിറങ്ങിയ സരിഗമ പെർത്തിന്റെ ഗാനോത്സവം നാദവിസ്മയമായി. ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം ഓർമ്മപ്പെടുത്തി ചുരുക്കി പ്രദർശിപ്പിച്ച മിശിഹാ ചരിത്രം ഏവരുടെയും പ്രത്യേകിച്ച് കുട്ടികളുടെ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ചു.

ജോൺസൺ ആലപിച്ച സത്യനായക മുക്തി ദായകാ എന്ന പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട രാഗമഴയിൽ മലയാളം, ഹിന്ദി, തമിഴ് ഭാഷകൾക്ക് പുറമെ കന്നഡ, ബംഗാളി ഭാഷകളിലുള്ള ഗാനങ്ങളും പെയ്തിറങ്ങി. പെർത്തിലെ മുൻനിര ഗായകരായ മാർട്ടിൻ, സലിൽ, മാനുവൽ, ജോജു, ജോഷി, പ്രദീപ്, റിച്ചി, ജോയി, ജോൺസൺ എന്നിവർക്കു പുറമെ ബംഗാളി– ഹിന്ദി ഗായകനായ ബിഘ്ന രാജുവും ശ്രോതാക്കളെ ആനന്ദത്തിലാ റാടിച്ചു. പെർത്തിലെ വാനമ്പാടികളായ ഷീബ, പിങ്കി, സെലിൻ എന്നിവരെ കൂടാതെ കൊച്ചുഗായിക സാറയും, കന്നഡ–ഹിന്ദി ഗായിക ശോഭാ റാണിയും ജൂണ്ടലപിന്റെ സ്വന്തം എയ്ഡലും സന്ധ്യയും ശ്രുതി മധുരങ്ങളായ ഗാനങ്ങൾ ആലപിച്ചു. ഗാനദൃശ്യങ്ങൾ കോർത്തിണക്കിയത് ആസ്വാദക ഹൃദയങ്ങൾക്ക് ഒരു നവ്യാനുഭവം സമ്മാനിച്ചു.

സംഗീതപ്രേമികൾക്കും ഗായകർക്കുമായുള്ള സരിഗമയുടെ റെഗുലർ ഇവന്റാണ് സരിഗമ സല്ലാപം. എല്ലാ ഇന്ത്യൻ ഭാഷകളിലുമുള്ള ഗായകർക്ക്, പ്രത്യേകിച്ച് കൊച്ചുഗായകർക്കുള്ള പ്രോത്സാഹനവേദി കൂടിയാണ് സരിഗമ സല്ലാപം.

സരിഗമ ഇന്ത്യൻ ഗാനോത്സവം, ക്രിസ്ത്യൻ ഭക്തിഗാനമേള, ഹിന്ദു ഭക്തിഗാന മേള, ചർച്ച് കൊ‌യർ എന്നിവയ്ക്കു ബന്ധപ്പെടാവുന്നതാണ്.

ക്രീയേറ്റീവ് ഡയറക്ടർ : ജോൺസൺ പട്ടരുമഠം +61 422 590 187

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.